Home> Movies
Advertisement

Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. വിജയ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസിങ് തീയതി അറിയിച്ചത്.

Vijay Deverakonda യുടെ

Mumbai: വിജയ് ദേവരക്കൊണ്ട (Vijay Deverakonda) നായകനായി എത്തുന്ന ലിഗർ 2021 സെപ്റ്റംബർ 9ന് റിലീസ് ചെയ്യും.  വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡെയാണ് (Ananya Pandey) സിനിമയിലെ നായികയായി എത്തുന്നത്. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. വിജയ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസിങ് തീയതി അറിയിച്ചത്.

കരൺ ജോഹറിന്റെ (Karan Johar)ധർമ്മ പ്രൊഡക്ഷൻസ് ചാർമി കൗറിനൊപ്പം നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുരി ജഗ്ഗാനാഥാണ്. വിജയ് ദേവരക്കൊണ്ട ( Vijay Deverakonda)അഭിനയിക്കുന്ന ആദ്യ ബോളിവുഡ് സിനിമ എന്ന പ്രത്യേകത കൂടി ലിഗറിനുണ്ട് . അതെ സമയം അനന്യ പാണ്ഡെയുടെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലെയും ആദ്യ ചിത്രമാണ് ലിഗർ. 

ALSO READ: Sruthi Hariharan പൊലീസ് വേഷത്തിലെത്തുന്ന "Vadham" നാളെ റിലീസ് ചെയ്യും

ചിത്രം തീയറ്ററിലായിരിക്കും റിലീസ് ചെയ്യുകയെന്ന് കരൺ ജോഹർ  ട്വിറ്ററിൽ അറിയിച്ചിരുന്നു അതോടൊപ്പം തന്നെ അനന്യയും ചാർമി കൗറും ഒത്ത് ചേരുന്ന ഒരു വീഡിയോയും പങ്ക് വെച്ചിരുന്നു. ചിത്രം 5 ഭാഷകളിലാണ് റീലീസ് ചെയ്യുകയെന്നും അനന്യ (Ananya Pandey)ആ വീഡിയോയിലൂടെ അറിയിച്ചിരുന്നു. 

ALSO READ: Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം

വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയും നായികാ- നായകന്മാരായി എത്തുന്ന സിനിമയിൽ രമ്യ കൃഷ്ണൻ (Ramya Krishnan), റോണിത് റോയ്, വിഷ്ണു റെഡ്‌ഡി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ജനുവരിയിൽ വിജയ് ദേവരക്കൊണ്ട തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്ത് വിട്ടത്. അന്ന് വിജയ് തന്നെ ലീഗർ എന്ന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More