Home> Movies
Advertisement

Viduthalai : വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിൽ വിടുതലൈ ഉടൻ തിയേറ്ററുകളിലേക്ക്

ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനാണ് വിടുതലൈ നിർമ്മിക്കുന്നത്.

Viduthalai : വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിൽ വിടുതലൈ ഉടൻ തിയേറ്ററുകളിലേക്ക്

വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം വിടുതലൈ ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു. രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നിലവിൽ, ചിത്രത്തിൻറെ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനാണ് വിടുതലൈ  നിർമ്മിക്കുന്നത്. തമിഴകത്തെ ഹിറ്റ് മേക്കർ വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിടുതലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  രണ്ട് ഭാഗങ്ങളായാണ് വിടുതലൈ വമ്പൻ ബജറ്റിൽ ഒരുങ്ങുന്നത്. അതോടൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും  സിരുമലയിലും കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും ആയി അവസാനഘട്ടത്തിലാണ്. കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ

ALSO READ: Bermuda Movie Release : ഷെയ്ൻ നിഗം ചിത്രം ബെർമുഡയുടെ റിലീസ് മാറ്റി; പുതിയ തീയതി ഉടൻ അറിയിക്കും

 കലാസംവിധായകൻ ജാക്കിയുടെ നേതൃത്വത്തിലുള്ള കലാവിഭാഗം സിരുമലയിൽ കൂറ്റൻ ഗ്രാമസെറ്റ് ഒരുക്കിയിരുന്നു.അതോടൊപ്പം തന്നെ 10 കോടിയിൽ പരം മുതൽ മുടക്കിൽ ട്രെയിനും റയിൽവേ പാലവും ചിത്രത്തിനു വേണ്ടി ഒരുക്കിയതും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബർഗേറിയയിൽ നിന്നും ഒരു സംഘം സ്റ്റൻഡ് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി പീറ്റർ ഹൈൻ ഒരുക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിൻറെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും താരനിരയുടെ ഭാഗമാണ്. വേൽരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വിടുതലൈ  മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും. പി.ആ.ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More