Home> Movies
Advertisement

സ്ക്രീനില്‍ തീയാവാന്‍ സേതുപതിയും- സൂരിയും; 'വിടുതലൈ'യുടെ കൊടൈക്കനാലിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസിന് മികച്ച അഭിപ്രായം

ആക്ഷന് പ്രാധാന്യം ഉള്ള ഈ ചിത്രത്തിലെ സൂരി - വിജയ് സേതുപതി ജോഡിയുടെ ഡ്രോപ്പിംഗ് ആക്ഷൻസ് സീനുകൾ കൊടൈക്കനാലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്..

സ്ക്രീനില്‍ തീയാവാന്‍ സേതുപതിയും- സൂരിയും;  'വിടുതലൈ'യുടെ കൊടൈക്കനാലിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസിന് മികച്ച അഭിപ്രായം

ചെന്നൈ : വടചെന്നൈ, അസുരൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം സൂരിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിടുതലൈ'.. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ' ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെന്നും റിപ്പോർട്ട് ഉണ്ട്. ആക്ഷന് പ്രാധാന്യം ഉള്ള ഈ ചിത്രത്തിലെ സൂരി - വിജയ് സേതുപതി ജോഡിയുടെ ഡ്രോപ്പിംഗ് ആക്ഷൻസ് സീനുകൾ കൊടൈക്കനാലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.. 

നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ്  നിർമിക്കുന്ന ഈ ചിത്രത്തിന്റെ  ചിത്രീകരണം സത്യമംഗലം കാടുകളിലായിരുന്നു നേരത്തെ നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് രംഗങ്ങൾ പൂർത്തിയാക്കിയത്. നേരത്തെ അണിയറപ്രവർത്തകർ സൂചിപ്പിച്ചതുപോലെ തന്നെ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.. പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസ് കോറിയോഗ്രാഫി ചെയ്യുന്നത്. ഈ സീക്വൻസ് മികച്ച രീതിയിൽ ചിത്രീകരിക്കാൻ ബൾഗേറിയയിൽ നിന്നാണ് ക്യാമറാ സംഘം എത്തിയിരിക്കുന്നത്.. 

വിജയ് സേതുപതി - സൂരി എന്നിവർക്ക് പുറമെ വിടുതലൈയിൽ വമ്പൻ  താരനിര തന്നെയുണ്ട്. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് ​​മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിന്റെ  ഭാഗമാണ്. വേല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റ് ആണ് നിർമാണം. എഡിറ്റർ-ആർ രാമർ, ആക്‌ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി.   ഇളയരാജയുടേതാണ് സംഗീതം. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്.  പി ആർ ഒ- എ എസ് ദിനേശ്, ശബരി

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More