Home> Movies
Advertisement

Vicky Kaushal Interview: 'അത് ഏറെ പ്രിയപ്പെട്ട സ്വകാര്യ നിമിഷം'; കത്രീനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വഴുതി മാറി വിക്കി കൗശൽ

Vicky Kaushal about Katrina Kaif: കത്രീനയെ ജീവിതസഖിയാക്കുന്നതിൽ മാതാപിതാക്കൾക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു എന്നാണ് വിക്കി അഭിമുഖത്തിൽ പറഞ്ഞത്. കത്രീനയോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ വഴുതിമാറുകയും ചെയ്തു.

Vicky Kaushal Interview: 'അത് ഏറെ പ്രിയപ്പെട്ട സ്വകാര്യ നിമിഷം'; കത്രീനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വഴുതി മാറി വിക്കി കൗശൽ

ബോളിവുഡ് ആരാധകർക്ക് ഏറെ പ്രിയങ്കരരാണ് കത്രീന കൈഫ്-വിക്കി കൗശൽ താര ജോഡി. ഏറെ നാളുകൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ, കത്രീനയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോഴുള്ള മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കി കൗശൽ. കത്രീനയെ വിവാഹം ചെയ്യണമെന്ന തന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വീട്ടുകാർ സ്വീകരിച്ചതെന്നാണ് വിക്കി പറയുന്നത്. 

തന്റെ മാതാപിതാക്കൾക്ക് കത്രീനയെ ഒരുപാട് ഇഷ്ടമാണെന്നും തങ്ങളുടെ വിവാഹത്തിൽ അവർക്ക് ഏറെ സാന്തോഷമുണ്ടെന്നും ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിക്കി പറഞ്ഞു. നമ്മളുടെ ഹൃദയത്തിൽ നന്മയുണ്ടെങ്കിൽ, നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് പ്രതിഫലിക്കും എന്നാണ് താൻ വിശ്വസിക്കുന്നതും വിക്കി കൂട്ടിച്ചേർത്തു. കത്രീനയോട് പ്രണയം തോന്നിയതെപ്പോഴാണ് എന്ന അവതാരകന്റെ ചോദ്യത്തിൽ നിന്നും  'അത് തന്റെ ഏറെ പ്രിയപ്പെട്ട സ്വാകാര്യ നിമിഷം' എന്ന് പറഞ്ഞു വിക്കി വഴുതി മാറുകയും ചെയ്‌തു. വിവാഹ ജീവിതം വളരെ മനോഹരമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യായമാണിതെന്നും വിക്കി പറയുന്നു. 

Read Also: മഞ്ഞളിൽ ആറാടി കത്രീനയും വിക്കിയും; കാണാം ഹൽദി ചിത്രങ്ങൾ

''നമ്മളെ മനസിലാക്കുകയും നമ്മൾക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയുടെ സാന്നിധ്യം ഒരുപാട് മനോഹരമാണ്. കാരണം അത് നമുക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകും. നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മളും  തിരികെ സ്നേഹിക്കും, അത് വീടിനുള്ളിലായാലും പുറത്തായാലും. നമ്മളിലെ ഏറ്റവും നല്ലതിനെ അപ്പോൾ പുറത്തെടുക്കാനും സാധിക്കും.' -വിക്കി പറഞ്ഞു.   

'കത്രീനയ്ക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ടെങ്കിലും അതിൽ വേറിട്ട് നിൽക്കുന്നത് അവളുടെ നന്മയാണ്. ആരോടായാലും ഏറെ ബഹുമാനത്തോടെ മാത്രം പെരുമാറുന്ന ഒരാളാണ് കത്രീന. ഇത്രയും നാളിനിടെ അവൾ ആരെയും കുറിച്ച് മോശമായി സംസാരിച്ച് ഞാൻ കേട്ടിട്ടില്ല. അക്കാര്യത്തിൽ എനിക്കവളോട് ഒരുപാട് ആരാധനയും ബഹുമാനവുമുണ്ട്. കാരണം അങ്ങനെ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ദുരുദ്ദേശവുമില്ലാതെയാണെങ്കിലും, ചിലപ്പോഴെങ്കിലും നമ്മൾ ആരെയെങ്കിലും വിമർശിക്കും. അവൾ അങ്ങനെ പോലും ചെയ്യാറില്ല.' - വിക്കി കൂട്ടിച്ചേർത്തു.  

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രം 'ഗോവിന്ദാ നാം മേരാ' എന്ന ചിത്രത്തിലാണ് വിക്കി ഏറ്റവു ഒടുവിലായി അഭിനയിച്ചത്. കിയാരാ അദ്‌വാനി, ഭൂമി പഡ്നേക്കർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ദക്ഷിണേന്ത്യൻ താരം വിജയ് സേതുപതിക്കൊപ്പമുള്ള 'മേരി ക്രിസ്തുമസ്' എന്ന ചിത്രമാണ് കത്രീനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More