Home> Movies
Advertisement

Sakunthala Passed Away: പ്രശസ്ത തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു

Sakunthala Passed Away: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്

Sakunthala Passed Away: പ്രശസ്ത തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.  
 
Also Read: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!
 
നര്‍ത്തകിയായി സിനിമയിലേക്ക് ചുവടുവെച്ച ശകുന്തള തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  നേതാജി (1996), നാന്‍ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് ശകുന്തള അറിയപ്പെടുന്നത്. 1970 ല്‍ പുറത്തിറങ്ങിയ സിഐഡി ശങ്കര്‍ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് താരം അറിയപ്പെട്ടിരുന്നത്. 
 
Also Read: മേട രാശിക്കാർക്ക് ഇന്ന് ചെലവ് കൂടും, കന്നി രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!
 
മലയാളത്തില്‍ കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998 ലെ  പൊന്‍മാനൈ തേടി ആയിരുന്നു ശകുന്തളയുടെ  അവസാന സിനിമ.  2019 വരെ നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ശകുന്തള സജീവമായിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More