Home> Movies
Advertisement

Vayasethrayayi Muppathi: 'വയസ്സെത്രയായി'... ഇമ്പമാർന്ന ​ഗാനങ്ങളുമായി പുതിയ ചിത്രം; റിലീസ് മാർച്ച് 29ന്

Vayasethrayayi Muppathi Movie: 'വയസ്സെത്രയായി... മുപ്പത്തി' എന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ഷിജു യുസി ആണ്. തിരക്കഥ രചിച്ചിരിക്കുന്നത് ഷിജു യുസിയും ഫൈസൽ അബ്ദുള്ളയും ചേർന്നാണ്.

Vayasethrayayi Muppathi: 'വയസ്സെത്രയായി'... ഇമ്പമാർന്ന ​ഗാനങ്ങളുമായി പുതിയ ചിത്രം; റിലീസ് മാർച്ച് 29ന്

'വയസ്സെത്രയായി... മുപ്പത്തി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ'യാണ് ഓഡിയോ അവകാശം  കരസ്ഥമാക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്.

നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ  അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഷിജു യുസി ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഷിജു യുസിയും ഫൈസൽ അബ്ദുള്ളയും ചേർന്നാണ്. ഛായാഗ്രഹണം: ഷമീർ  ജിബ്രാൻ. എഡിറ്റിംഗ്: കാർത്തിക് രാജ്.

ALSO READ: വയസെത്രയായി?' ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി

പ്രശാന്ത് മുരളി, ചിത്ര നായർ, ഷിജു യുസി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവൻ സരിഗ, യുസി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതപ്രവും സൻഫീറും രചിച്ച ഗാനങ്ങൾക്ക് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. ഫസ്റ്റ് ലവ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ: എം കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More