Home> Movies
Advertisement

Varshangalkku Shesham: വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ചിത്രീകരണം ഉടൻ; ഷൂട്ടിം​ഗ് കൊച്ചിയിൽ?

'വർഷങ്ങൾക്ക് ശേഷം' ഒക്ടോബർ 27ന് ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊച്ചിയിലായിരിക്കും ചിത്രീകരണം.

Varshangalkku Shesham: വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ചിത്രീകരണം ഉടൻ; ഷൂട്ടിം​ഗ് കൊച്ചിയിൽ?

സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 27ന് വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊച്ചിയിലായിരിക്കും ചിത്രീകരണം.

പ്രണവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും.

Also Read: Iraivan Movie: 'ഇരൈവൻ' വിതരണാവകാശവും ശ്രീ ഗോകുലം മൂവീസിന്; സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

പ്രണവിനും നിവിനും പുറമെ വൻ താരനിരയാണ് വിനീത് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.

2022 ജനുവരിയിലാണ് വിനീത് ശ്രീനിവാസൻ സംവിധാനം ഒരുക്കിയ ഹൃദയം തിയറ്ററുകളിൽ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ പിടിച്ച് നിന്ന ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തിൽ പ്രധാനവേഷത്തില്‍ എത്തിയത്.

അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ചിത്രത്തില്‍ അഭിനയിച്ചത്. അരുണ്‍ കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്.  വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍​ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More