Home> Movies
Advertisement

Variyamkunnan Movie Controversy : നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിച്ച് T Siddique MLA

Variyamkunnan Movie നിന്ന് നടൻ പൃഥ്വിരാജും (Prithviraj) സംവിധായകൻ ആഷിഖ് അബുവും (Aashiq Abu) പിന്മാറിതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് (T Siddique).

Variyamkunnan Movie Controversy : നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിച്ച് T Siddique MLA

Kozhikode : വാരിയംകുന്നൻ ചിത്രത്തിൽ (Variyamkunnan Movie) നിന്ന് നടൻ പൃഥ്വിരാജും (Prithviraj) സംവിധായകൻ ആഷിഖ് അബുവും (Aashiq Abu) പിന്മാറിതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് (T Siddique). സിനിമയിൽ നിന്ന് പിന്മാറിയതിനെ പിന്നാലെ ഇരുവർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ചാണ് കൽപ്പറ്റ എംഎൽഎ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 

"വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു..." എന്നാണ് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചരിക്കുന്നത്.

ALSO READ : Variyamkunnan Movie : 'മലബാര്‍ കലാപം' പശ്ചാത്തലമാക്കി നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന വാരിയൻകുന്നനിൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി

ഇന്ന് സെപ്റ്റംബർ ഒന്നിന് വൈകിട്ടാണ് പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറി എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്. സിനിമയുടെ നിർമാതാക്കൾക്കിടയിലുണ്ടായ ഭിന്നതയെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കാൻ സംവിധായകനും നടനും തയ്യറായതെന്നാണ് റിപ്പോർട്ട്. 

അതേസമയം ഏഴ് മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും വരിയംകുന്നനിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യം അൻവർ റഷീദ് വിക്രമിനെ സംവിധാനം ചെയ്യാനിരിക്കവെയാണ് സിനിമ പിന്നീട് ആഷിഖ് അബുവിലേക്കെത്തിയത്.

ALSO READ : വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!

2020 ജൂണിലാണ് ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വരിയംകുന്നൻ സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്നറിയിച്ചത്. പ്രഖ്യാപനത്തിന് ശേഷം പൃഥ്വിരാജിനെ നേരെ നിരവധി സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതിനെതിരെയുള്ള വിമർശനങ്ങളാണ് ഇരുവരും നേരിടുന്നത്.

ALSO READ : പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് അവനാണ്... വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു...

#Variyankunnan #prithviraj #ashiqabu

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More