Home> Movies
Advertisement

Varisu Movie OTT Update : വിജയ് ചിത്രം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടി?

Varisu Movie Update : റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയത്.

Varisu Movie OTT Update : വിജയ് ചിത്രം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടി?

വിജയ് കേന്ദ്രകഥാപാത്രമായ എത്തുന്ന ഏറ്റവും പുതിയ ചിത്രം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി എത്തില്ല.  തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാരിസ്. വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്. അതിന് ശേഷം ചിത്രത്തിൻറെ മറ്റ് രണ്ട് പോസ്റ്ററുകൾ  കൂടി പുറത്തുവിട്ടിരുന്നു. ഈ പോസ്റ്ററുകൾക്ക് എല്ലാംതന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാർഡ് ജേതാവായ വംശി പൈഡി പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വാരിസ് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ALSO READ : Varisu Movie: വീണ്ടും മാസ് ലുക്ക്, വിജയ് ചിത്രം വാരിസ് മൂന്നാമത്തെ പോസ്റ്റർ പുറത്ത്

വരിസുവിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്ലുക്കും ഇന്ന് ജൂൺ 22ന് ഉണ്ടായേക്കും. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ചിത്രം നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്താരയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. 

2020ലാണ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് ചലച്ചിത്ര നിർമാണ കമ്പനി ആരംഭിക്കുന്നത്. രണ്ട് വർഷത്തെ വിലക്കിനേ ശേഷം ഐപിഎല്ലിലേക്കുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ മടങ്ങി വരവിന്റെ കഥ പറഞ്ഞ റോർ ഓഫ് എ ലയൺ എന്ന ഡോക്യുമെന്ററി നിർമിച്ചത് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More