Home> Movies
Advertisement

Varisu Movie: 'സോൾ ഓഫ് വാരിസ്'; ചിത്രയുടെ ആലാപനത്തിൽ വാരിസിലെ പുതിയ ​ഗാനം

വിവേകിന്റെ വരികൾക്ക് തമൻ എസ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്.

Varisu Movie: 'സോൾ ഓഫ് വാരിസ്'; ചിത്രയുടെ ആലാപനത്തിൽ വാരിസിലെ പുതിയ ​ഗാനം

വിജയ് ചിത്രം വാരിസിലെ മൂന്നാമത്തെ ​ഗാനം പുറത്തുവിട്ടു. സോൾ ഓഫ് വാരിസ് എന്ന ടൈറ്റിലിൽ ഇറങ്ങിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിക്കിയത്. കെഎസ് ചിത്രയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അമ്മ-മകൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ​ഗാനമാണിതെന്നാണ് വ്യക്തമാകുന്നത്. വിവേക് ആണ് ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തമൻ എസ് ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപള്ളിയാണ്. 2023 പൊങ്കൽ റിലീസായി വരിസു തിയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്കൊപ്പം സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Also Read: Bholaa Movie: അജയ് ദേവ്​ഗണിന്റെ 'ഭോല' ഫസ്റ്റ് ലുക്കെത്തി; റിലീസ് അടുത്ത വർഷം മാർച്ചിൽ

 

വരിസുവിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More