Home> Movies
Advertisement

Varisu movie: നാല് ദിവസം കൊണ്ട് 100 കോടി ക്ലബിൽ; ബോക്സ് ഓഫീസിൽ തകർത്താടി 'വാരിസ്'

അജിത് ചിത്രം തുണിവുമായി ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടിയെങ്കിലും വാരിസ് മികച്ച കളക്ഷൻ നേടിയിരിക്കുകയാണ്. ആഗോള തലത്തിൽ 100 കോടി കടന്നിരിക്കുകയാണ് ചിത്രം.

Varisu movie: നാല് ദിവസം കൊണ്ട് 100 കോടി ക്ലബിൽ; ബോക്സ് ഓഫീസിൽ തകർത്താടി 'വാരിസ്'

വിജയ് ചിത്രം വാരിസ് നാല് ദിവസം കൊണ്ട് നേടിയിരിക്കുന്നത് ​ഗംഭീര കളക്ഷനാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് വാരിസ്. ജനുവരി 11നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് ആഗോള വിപണിയില്‍ കളക്ഷൻ 119 കോടി കടന്നിരിക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം അജിത് കുമാറിന്റെ തുണിവുമായി ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടിയെങ്കിലും മികച്ച കളക്ഷൻ നേടിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് 42 കോടിയും ഇന്ത്യയിൽ നിന്ന് 77 കോടിയുമാണ് ചിത്രം നേടിയത്. നോർത്ത് അമേരിക്കയിലും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. 

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 24നാണഅ ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Ayisha Movie: 'ഓഡിഷനിൽ ഞങ്ങളെ അമ്പരപ്പിച്ച പെർഫോമർ'! 'ആയിഷ'യിലെ സാറയെ പരിചയപ്പെടുത്തി മഞ്ജു വാര്യർ

 

ശരത് കുമാറാണ് ചിത്രത്തിൽ വിജയുടെ അച്ഛനായി അഭിനയിച്ചിരിക്കുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിജയും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പിആർഒ- പി. ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More