Home> Movies
Advertisement

Youtuber Thoppi: തെറിപ്പാട്ട് പാടി, റോഡ് ബ്ലോക്കാക്കി; തൊപ്പിക്കെതിരെ കേസ്

You Tuber Thoppi Case: അതേസമയം തൊപ്പിയുടെ വീഡിയോകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പല വീഡിയോകളിൽ സഭ്യമല്ലാത്ത വാക്കുകളും പ്രവർത്തികളുമാണുള്ളത്

Youtuber Thoppi: തെറിപ്പാട്ട് പാടി, റോഡ് ബ്ലോക്കാക്കി; തൊപ്പിക്കെതിരെ കേസ്

മലപ്പുറം: യൂ ട്യൂബർ തൊപ്പിക്കെതിരെ കേസ്.  വളാഞ്ചേരിയിലെ പരിപാടിക്കെത്തി ഗതാഗതം തടസ്സപ്പെടുത്തി, തെറിപ്പാട്ട് പാടി എന്നീ കുറ്റങ്ങളാണ് തൊപ്പി എന്ന നിഹാലിനെതിരെ ചുമത്തിയിരിക്കുന്നത്. വളാഞ്ചേരി പോലീസാണ് കേസെടുത്തത് ഇവിടുത്തെ വസ്ത്ര വ്യാപാര ശാലയുടെ ഉദ്ഘാടനത്തിനായിരുന്നു തൊപ്പി എത്തിയത്.ആറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് തൊപ്പിക്ക് യൂട്യൂബിലുള്ളത്. ടെക്സ്റ്റൈയിൽസിൻറെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരോടും സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ആറ് ലക്ഷത്തി 96000 സബ്സ്ക്രൈബേഴ്സാണ് തൊപ്പിക്ക് യൂട്യൂബിലുള്ളത്.

അതേസമയം തൊപ്പിയുടെ വീഡിയോകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പല വീഡിയോകളിൽ സഭ്യമല്ലാത്ത വാക്കുകളും പ്രവർത്തികളുമാണ് തൊപ്പി ചെയ്യുന്നതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ആരോപണമുണ്ട്. നേരത്തെ യൂട്യൂബിൻറെ സിൽവർ പ്ലേ ബട്ടൺ പൊട്ടിച്ച് നിഹാൽ വൈറലായിരുന്നു.

ALSO READ: യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിൻറെ റെയിഡ്

അതേസമയം സംസ്ഥാനത്താകെ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയിഡ് നടത്തി. പ്രതിവർഷം 1 കോടിയിലധികം വരുമാനമുള്ളവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പലരും വരുമാനത്തിനുള്ള നികുതി കൃത്യമായി അടക്കുന്നില്ലെന്നടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പരിശോധന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More