Home> Movies
Advertisement

Meppadiyan: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

Meppadiyan: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

 

നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  മേപ്പടിയാൻ (Meppadiyan). 

നായക വേഷത്തിലെത്തുന്ന  ഉണ്ണിമുകുന്ദന്‍റെ  വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായാതിനാല്‍ ആരാധകരും കാത്തിരിപ്പിലാണ്.   എന്നാല്‍, ഇപ്പോള്‍ മേപ്പടിയാൻ (Meppadiyan)  സിനിമ സംബന്ധിച്ച ഒരു  നിര്‍ണ്ണായക വിവരം  നായകന്‍ പങ്കുവച്ചിരിയ്ക്കുകയാണ് . സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതായും  ക്ലീന്‍ യു  (U) സര്‍ട്ടിഫിക്കറ്റാണ് മേപ്പടിയാന് ലഭിച്ചതെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
 
ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

ചിത്രത്തിന്‍റെ  സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്.

Also Read: സംരംഭകർക്ക് ആശ്വാസമായി BookMy TM; ലോഗോ പ്രകാശനം ചെയ്ത് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്ര സംയോജനം.

സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More