Home> Movies
Advertisement

'ഉണ്ട' അണിയറ പ്രവര്‍ത്തകര്‍ക്ക് ഡമ്മി 'ഉണ്ട' വിനയായി!!

അണിയറ പ്രവര്‍ത്തകര്‍ 'ഉണ്ട'യുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ വിവരം ആരാധകരുമായി പങ്ക് വെച്ചിട്ടുണ്ട്.

'ഉണ്ട' അണിയറ പ്രവര്‍ത്തകര്‍ക്ക് ഡമ്മി 'ഉണ്ട' വിനയായി!!

മ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാന൦ ചെയ്യുന്ന ചിത്രമാണ് 'ഉണ്ട'. ടൈറ്റില്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ തന്നെ ചിത്രം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

ഷൂട്ടിംഗ് ആവശ്യത്തിനായി കൊണ്ട് പോയ ഡമ്മി ഉണ്ടയുമായി അണിയറ പ്രവർത്തകർ കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ കുടുങ്ങിയതാണ് 'ഉണ്ട'യുടെ ഏറ്റവും പുതിയ വിശേഷം. 

തൃശ്ശൂരിലെ ഷൂട്ടി൦ഗിന് ശേഷം കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 

സുരക്ഷ വിഭാഗം നടത്തിയ സ്ക്രീനി൦ഗിനിടെ അണിയറ പ്രവര്‍ത്തകരിലൊരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുക്കുകയായിരുന്നു. 

ഉടന്‍ തന്നെ സുരക്ഷാ വിഭാഗം പൊലീസിന്‍റെ ആയുധ സേനയെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റുകളാണെന്ന് മനസിലായത്. 

അണിയറ പ്രവര്‍ത്തകര്‍ 'ഉണ്ട'യുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ വിവരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.  

പത്രങ്ങളില്‍ വന്ന വാര്‍ത്ത ട്രോള്‍ രൂപത്തിലാക്കിയാണ് അണിയറ പ്രവര്‍ത്തര്‍ പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്. നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു എന്ന ട്രോളാണ് പത്ര വാര്‍ത്തയ്ക്കൊപ്പം ചേർത്തിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന 'ഉണ്ട'യില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

Read More