Home> Movies
Advertisement

Tovino Thomas 51 : കളയ്ക്ക് ശേഷം ടൊവിനോയും രോഹിത്ത് വിഎസും ഒന്നിക്കുന്നു? വൻ പ്രതീക്ഷയോടെ പ്രേക്ഷകർ

Tovino Thomas 51 Movie Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 40 കോടിയിലധികമാണ് ചിത്രത്തിൻറെ ബജറ്റെന്നും റിപ്പോർട്ടുകളുണ്ട്.

Tovino Thomas 51 : കളയ്ക്ക് ശേഷം ടൊവിനോയും രോഹിത്ത് വിഎസും ഒന്നിക്കുന്നു? വൻ പ്രതീക്ഷയോടെ പ്രേക്ഷകർ

ടോവിനോ തോമസും സംവിധായകൻ രോഹിത് വിഎസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനും, സംവിധായകനും ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 40 കോടിയിലധികമാണ് ചിത്രത്തിൻറെ ബജറ്റെന്നും റിപ്പോർട്ടുകളുണ്ട്. ഇതൊരു മാസ് എന്റെർറ്റൈനെർ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടോവിനോ തോമസ് 51, അല്ലെങ്കിൽ ടിടി 51 എന്ന പേരിലാണ് സിനിമ  അറിയപ്പെടുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

ഏറെ പ്രേക്ഷക - നിരൂപണ പ്രശംസകൾ നേടിയ കളയെന്ന ചിത്രത്തിന് ശേഷം ടോവിനോയും രോഹിതും ഒന്നിക്കുന്ന ചിത്രമെന്നതാണ്   ടിടി 51ന്റെ പ്രധാന പ്രത്യേകത.  സംവിധായകൻ രോഹിത് ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി മാറിയത്. ടോവിനോയുടെ ജന്മ ദിനത്തോട് അടുത്തായിരുന്നു രോഹിത് ഈ  സ്റ്റോറി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇന്ത്യയിൽ ഒട്ടാകെ ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ടാകുമെന്നും, ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കും  എന്നൊക്കെയുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്ന് കൊണ്ടിരിക്കുന്നത്.

ALSO READ: Michael Movie Trailer : വിജയ് സേതുപതിയുടെ പാൻ ഇന്ത്യൻ ചിത്രം മൈക്കിളിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് നിവിൻ പോളി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടം അതിരൂക്ഷമാകുന്നതിന് തൊട്ടുമുമ്പ് 2021 മാർച്ചിൽ അവസാന ആഴ്ചകളിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കള.  വലിയ തോതിൽ വയലൻസ് സീനുകളോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പിന്നീട് ഒടിടിയിലും വാൻ പ്രേക്ഷക പ്രീതി നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.  കളയിലെ സംഘടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ടൊവിനോയെ കൂടാതെ, ലാൽ ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്റെയും അഡ്വെഞ്ചർ കമ്പനിയുടെയും ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും ബാനറിൽ സിജു മാത്യുവും നാവിസ് സേവ്യറുമാണ് ചിത്രം നിർമിച്ചരിക്കുന്നത്. കളയ്ക്ക് പുറമെ ആസിഫ്  അലിയും മഡോണ സെബാസ്ററ്യനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇബ്‌ലീസും, ആസിഫ് അലിക്കൊപ്പം ഭാവന നായികയായി എത്തിയ അഡ്വേന്റർസ് ഓഫ് ഓമനകുട്ടനുമാണ് രോഹിത് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More