സ്ക്രീനിനകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്'.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ട്രാൻസ്' നാളെ തീയറ്ററുകളിലെത്തുകയാണ്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്.
വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിന്‍സന്റ് വടക്കന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജാക്സണ് വിജയനാണ്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതായും ട്രന്സിനുണ്ട്.
'കൂടെ' എന്ന സിനിമയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്ന ചിത്രമാണ് 'ട്രാൻസ്'. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നാല് വര്‍ഷത്തിന് ശേഷം 'കൂടെ' എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്.
ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് 'ട്രാന്‍സ്'. 2017-ല്‍ ചിത്രീകരണം ആരംഭിച്ച 'ട്രാന്‍സ്' രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
ഛായാഗ്രഹണം അമൽ നീരദും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്. ഗൗതം മേനോന്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന് സാഹിര്‍, വിനായകന്, ജോജു ജോര്‍ജ്, ധര്മ്മജന്, അശ്വതി മേനോന്, ദിലീഷ് പോത്തന്, വിനീത് വിശ്വം, അര്ജുന് അശോകന് തുടങ്ങ നിരവധി താരങ്ങള്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്.