Home> Movies
Advertisement

Naradan Movie : 'ഇനി ന്യൂസ് ബുള്ളറ്റിൻ ബിഗ് സ്ക്രീനിലേക്ക്'; നാരദൻ സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ പുറത്ത് വിട്ടു

Naradan Movie Trailer : മാർച്ച് 3ന് തിയറ്ററുകളിലേക്കെത്തുന്ന സിനിമ സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രയ്ലറുകളിൽ നിന്ന്ന ലഭിക്കുന്ന സൂചന.

Naradan Movie : 'ഇനി ന്യൂസ് ബുള്ളറ്റിൻ ബിഗ് സ്ക്രീനിലേക്ക്'; നാരദൻ സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ പുറത്ത് വിട്ടു

കൊച്ചി: മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദൻ സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 3ന് തിയറ്ററുകളിലേക്കെത്തുന്ന സിനിമ സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രയ്ലറുകളിൽ നിന്ന്ന ലഭിക്കുന്ന സൂചന. 

പ്രത്യേകം പഞ്ച് ഡയലോഗുകളോ ഒന്നമില്ലാതെ സിനിമയിലെ വിവിധ കഥാപാത്രങ്ങളെ അണിനിരത്തിയാണ് ട്രയ്ലർ ഒരുക്കിയിരിക്കുന്നത്. ഉണ്ണി.ആർ ആണ് സിനിമയ്ക്ക് കഥ എഴുതിയിരിക്കുന്നത്.  ഒപിഎം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ALSO READ : Bheeshma Parvam Movie : റെട്രോ സ്റ്റൈലിൽ ഭീഷ്മ പർവ്വം സിനിമയിലെ രതിപുഷ്പം ഗാനം; ലിറിക്ക് വീഡിയോ പുറത്ത് വിട്ടു

ടൊവീനോയ്ക്ക് പുറമെ അന്ന ബെൻ, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. 

ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ശേഖര്‍ മേനോന്‍ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ത്തിനൊപ്പം ക്ലാഷ് റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More