Home> Movies
Advertisement

Financial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞു

നവാഗതനായ ജിതിന്‍ ലാല്‍ ആണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.

Financial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞു

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. എറണാകുളം സ്വദേശി ഡോ വിനീത് ആണ് യുഡിഎം പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത്.

വിനീതിന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നാണ് പരാതി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിയിൽ പറയുന്നു. ചിത്രത്തിന്റെ തിയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Also Read: Chithini Movie: "ചിത്തിനി"യിലെ വീഡിയോ ഗാനം എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

 

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിലൂടെ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാരാണ്.

തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More