Home> Movies
Advertisement

100 കോടി ക്ലബ്ബില്‍ ഇടം നേടി അസുരന്‍!

ഒക്ടോബര്‍ നാലിനാണ് അസുരന്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ പത്തു ദിവസം കൊണ്ട് നേടിയ തീയറ്റര്‍ കളക്ഷന്‍ 50 കോടിയാണ്.

100 കോടി ക്ലബ്ബില്‍ ഇടം നേടി അസുരന്‍!

ധനുഷും വെട്രിമാരനും ഒന്നിച്ച അസുരന്‍ നൂറു കോടി പിന്നിട്ടിരിക്കുന്നു!

വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ്‌ അസുരന്‍. 

നൂറുകോടി പിന്നിട്ടത് തീയറ്റര്‍ കളക്ഷന്‍ കൊണ്ട് മാത്രമല്ല മറിച്ച് കളക്ഷന് പുറമേ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റല്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം നൂറുകോടി ക്ലബില്‍ എത്തിയിരിക്കുന്നത്. 

ഒക്ടോബര്‍ നാലിനാണ് അസുരന്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ പത്തു ദിവസം കൊണ്ട് നേടിയ തീയറ്റര്‍ കളക്ഷന്‍ 50 കോടിയാണ്. 

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും അസുരന്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ചെന്നൈ ബോക്സ് ഓഫീസില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്.   

എല്ലാത്തിനുമുപരി നമ്മുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ്‌ അസുരന്‍. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റതും. 

രാജദേവര്‍, കാളി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മഞ്ജു വാര്യരുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'കന്മദ'ത്തിലെ ഭാനുവിന് സമാനമായ രൂപമാണ് അസുരനിലെ മണിമേഖലൈ എന്ന കഥാപാത്രവും.

ധനുഷ്-മഞ്ജു എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലാണ്‌ സിനിമയ്ക്ക് ആധാരം.

Read More