Home> Movies
Advertisement

കുളിസീന്‍ 2: നീന്തികുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യ കാരണം ഉറക്കം പോയ ഭര്‍ത്താവ്!!

2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

കുളിസീന്‍ 2: നീന്തികുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യ കാരണം ഉറക്കം പോയ ഭര്‍ത്താവ്!!

ജൂഡ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

'മറ്റൊരു കടവില്‍; കുളിസീന്‍ 2' എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. 2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഏരിയ ഹെന്ന പ്രോഡക്ഷന്‍റെ ബാനറില്‍ സുനില്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കറുപ്പിന്‍റെ ഏഴഴകില്‍ സ്വാസിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!!

നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയെ സംശയിക്കുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.   ജൂഡിനും സ്വാസിക(Swasika)യ്ക്കും പുറമേ അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവേല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുളിസീന്‍ ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്തുക്കുട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. 

Read More