Home> Movies
Advertisement

Rajnikanth: ലൈക പ്രൊഡക്ഷൻസുമായി കൈകോർത്ത് രജനികാന്ത്, രണ്ട് ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടു

അടുത്ത വർഷം പകുതിയോടെ ലൈക പ്രൊഡക്ഷൻസുമായുള്ള രജനികാന്ത് ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചേക്കും.

Rajnikanth: ലൈക പ്രൊഡക്ഷൻസുമായി കൈകോർത്ത് രജനികാന്ത്, രണ്ട് ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടു

രജനികാന്തും ലൈക പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാറാണ് ഒപ്പിട്ടത്. ഈ ചിത്രങ്ങളുടെ പൂജ നവംബര്‍ അഞ്ചിന് ചെന്നൈയില്‍ നടക്കും. അടുത്തവര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആലോചന. ആദ്യ ചിത്രം ഡോണ്‍ സംവിധായകന്‍ സിബിയാണ് നിര്‍വഹിക്കുന്നത്. രണ്ടാമത്തെ ചിത്രം ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടും. പൊന്നിയിന്‍ സെല്‍വന്റെ വന്‍ വിജയത്തിന് ശേഷമാണ് ലൈക പ്രൊഡക്ഷന്‍ രജനികാന്തുമായി രണ്ട് ചിത്രങ്ങള്‍ ഒരുക്കുന്നത്. 

Parvathy Thiruvothu : പ്രെഗ്നൻസി കിറ്റിന്റെ ചിത്രവുമായി പാർവതിയും നിത്യ മേനനും; പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പാർവതി  തിരുവോത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രെഗ്നൻസി ടെസ്റ്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സൊ ദി വണ്ടർ ബിഗിൻസ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യം താരത്തിന് ആശംസകൾ നേർന്ന് ആരാധകർ പിന്നീട് ഇത് സിനിമയുടെ പ്രൊമോഷൻ ആണെന്നത്തിലേക്ക് ചർച്ചകൾ പോകുകയായിരുന്നു. ഇത് സ്ഥിരീകരിച്ച് കൊണ്ട് നിത്യ മേനോനും ഗായിക സയനോര ഫിലിപ്പും ഇതേ ചിത്രം ഇതേ അടി കുറുപ്പോട് കൂടി പങ്കുവെച്ചിട്ടുണ്ട്.

Also Read: ജാഫർ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന "മാംഗോ മുറി"; നവംബർ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും

 

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായിട്ടുള്ള പോസ്റ്റുകളാണ് ഇവയെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ പേര് വണ്ടർ വുമൺ എന്നാണ്. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ എന്നിവർ  ചിത്രത്തിൽ ഗർഭിണികളായി എത്തുമെന്നാണ് സൂചന. കൂടാതെ  സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ടാകും. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More