ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ ജീവിത ചിത്രവുമായി സീ5. 'കരെണ്ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന പരമ്പരയാണ് സീ5ലൂടെ ജൂലൈ 16 മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
'കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാവും. കരെണ്ജിത്ത് കൗറില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള യാത്ര ഇവിടെ ആരംഭിക്കുകയാണ്...' സണ്ണി ലിയോണ്‍ ട്വിറ്റെറില്‍ കുറിച്ചു. ഒപ്പം ടീസറും പങ്കുവെച്ചു.
My life will soon be an open book!
— Sunny Leone (@SunnyLeone) July 1, 2018
My journey from #KarenjitKaur to @sunnyleone premieres on 16th July 2018 only on @ZEE5India - https://t.co/LiOTTxjreZ #ZEE5Originals #KarenjitKaurOnZEE5 @namahpictures @freshlimefilms pic.twitter.com/lzk6ixJMm0
കാനഡയില്‍ സിക്ക്- പഞ്ചാബ് കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേരാണ് കരെണ്ജിത്ത്. അമേരിക്കയിലേക്ക് കുടിയേറിയ സണ്ണി, അവിടെ ഒരു ജര്‍മ്മന്‍ ബേക്കറിയില്‍ ജോലിക്കാരിയായി സേവനമനുഷ്ഠിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരിക്കേ പഠനമുപേക്ഷിച്ച് മോഡലിംഗ് രംഗത്തും തുടര്‍ന്ന് പോണ് ചിത്രങ്ങളിലും സജീവമായി.
എന്നാല്‍ പോണ് ചിത്രരംഗത്തേക്ക് കടന്ന സണ്ണിയുടെ ജീവിതം എളുപ്പമായിരുന്നില്ല. മാതാപിതാക്കളെ വേദനിപ്പിച്ചുവെന്ന കുറ്റബോധം സണ്ണിയെ വേട്ടയാടിയിരുന്നു. തന്റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ലെന്ന് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പോണ് സിനിമാരംഗത്ത് നിന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ച സണ്ണിയ്ക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും സണ്ണി ഓര്‍ക്കുന്നു.
ഏതായാലും 'കരെണ്ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന സീ5 പ്രീമിയറില്‍, ഇന്റര്‍നെറ്റ് തിരഞ്ഞാല്‍ കാണുന്ന സണ്ണിയെ ആയിരിക്കില്ല നിങ്ങള്‍ക്ക് കാണാന്‍ കഴിയുക! ഒരു വ്യക്തി എന്ന നിലയിലും, മകള്‍, ഭാര്യ, അമ്മ എന്നീ നിലകളിലും തന്റെ കാഴ്ചപ്പാടുകള്‍ സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു.