Home> Movies
Advertisement

സുഡാനി ഫ്രം നൈജീരിയ ഇന്ന് മുതല്‍ തീയറ്ററുകളില്‍

സുഡാനി ഫ്രം നൈജീരിയ ഇന്ന് മുതല്‍ തീയറ്ററുകളില്‍

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയുന്ന സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളിലെത്തി. സമീർ താഹിര്‍ ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

 സൗബിന്‍ ആദ്യമായി നായകനായെത്തുന്ന ചിത്രത്തില്‍ നൈജീരിയന്‍ ചലച്ചിത്ര താരം സാമുവേല്‍ ആബിയോള റോബിന്‍സണ്ണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സെവന്‍സ് ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ മലപ്പുറത്തെത്തുന്ന നൈജീരിയന്‍ കളികാരനായാണ്‌ സാമുവേല്‍ വേഷമിടുന്നത്. ഫുട്ബോള്‍ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പാട്ടും ട്രെയിലര്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സൗബിനും സാമുവേലിനുമൊപ്പം അനീഷ്‌ മേനോന്‍, മാഷര്‍ ഹംസ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 

(With inputs from Sneha Aniyan)

Read More