Home> Movies
Advertisement

കീര്‍ത്തി മെലിഞ്ഞിട്ട് ഒരു രോഗിയെ പോലെയുണ്ട്!!

കഴിഞ്ഞ ദിവസം കീര്‍ത്തിയ്ക്കൊപ്പം നടത്തിയ ഒരു വിമാന യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് ശ്രീ റെഡ്ഡി പങ്കുവച്ചിരിക്കുന്നത്.

കീര്‍ത്തി മെലിഞ്ഞിട്ട് ഒരു രോഗിയെ പോലെയുണ്ട്!!

തെന്നിന്ത്യന്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ച് വിവാദ നായിക ശ്രീ റെഡ്ഡി. ആദ്യ ബോളിവുഡ് ചിത്രത്തിനു വേണ്ടി തയാറെടുപ്പുകള്‍ നടത്തുന്ന കീര്‍ത്തി ശരീരഭാരം കുറച്ചിരുന്നു. 

എന്നാല്‍, കീര്‍ത്തിയുടെ ഈ മേക്കോവര്‍ കണ്ടാല്‍ മെലിഞ്ഞിട്ട് ഒരു രോഗിയെ പോലെയുണ്ടെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. തന്‍റെ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റിലാണ് ശ്രീ റെഡ്ഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കീര്‍ത്തിയ്ക്കൊപ്പം നടത്തിയ ഒരു വിമാന യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് ശ്രീ റെഡ്ഡി പങ്കുവച്ചിരിക്കുന്നത്. താനുള്‍പ്പെടെ കൂടെ യാത്ര ചെയ്യുന്നവരാരും കീര്‍ത്തിയെ ശ്രദ്ധിച്ചില്ലെന്നാണ് നടി പറയുന്നത്.

എല്ലാവരും സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ചതായും ആരും കീര്‍ത്തിയെ തിരിച്ചറിഞ്ഞില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു. കൂടാതെ, മഹാനടി സംവിധായകന്‍റെ കഴിവാണെന്നും കീര്‍ത്തിയുടെ കഴിവല്ലെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. 

ഷൂട്ടിംഗിന്‍റെ ഭാഗമായി സ്‌പെയിനിലുള്ള കീര്‍ത്തി ഹോട്ടല്‍മുറിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. 

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മ്മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗണ്‍ സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. 

അതേസമയം, തെലുങ്ക് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആരോപിച്ച് രംഗത്ത് വന്ന് ശ്രദ്ധ നേടിയ നടിയാണ് ശ്രീ റെഡ്ഡി. ഹൈദരാബാദ് ഫിലിം ചേ൦ബറിന് മുന്നില്‍ അര്‍ധനഗ്നയായി എത്തിയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധങ്ങള്‍ക്ക് തുടക്കം. 

തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലിലൂടെ ശ്രീ റെഡ്ഡി ഇതിന് മുന്‍പും രാകുല്‍ പ്രീതിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.  

Read More