Home> Movies
Advertisement

viral video: മാതൃവാത്സല്യം മനോഹരമാക്കി സൗഭാഗ്യ

മാതൃവാത്സല്യം മനോഹരമായി അവതരിപ്പിക്കുന്ന സൗഭാഗ്യയുടെ വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്.

viral video: മാതൃവാത്സല്യം മനോഹരമാക്കി സൗഭാഗ്യ

കൊച്ചി: ഡബ്സ്മാഷ് എന്ന് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ഓടിവരുന്നത്‌ നമ്മുടെ സൗഭാഗ്യ തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല.  അത്രയ്ക്ക് കിടിലമാണ് സൗഭാഗ്യയുടെ ഡബ്സ്മാഷ്. 

സൗഭാഗ്യയുടെ ഒരുവിധം എല്ലാ ഡബ്സ്മാഷുകളും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറും കൈയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ മാതൃവാത്സല്യം മനോഹരമായി അവതരിപ്പിക്കുന്ന സൗഭാഗ്യയുടെ വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്. 

വീഡിയോ കാണാം: 

അമ്മയ്ക്കും ബാലഭാസ്കറിനും സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഷുക്കണിയെന്ന ചിത്രത്തിലെ 'മലര്‍കൊടി പോലെ' എന്ന ഗാനമാണ് സൗഭാഗ്യ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. മാതൃത്വത്തിന്‍റെ വിവിധ തലങ്ങളെ അതി
മനോഹരമായാണ് സൗഭാഗ്യ അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം അരലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത്. പൊതുവേ സൗഭാഗ്യയുടെ എല്ലാ ഡബ്സ്മാഷുകളും ഒന്നിനൊന്നു മെച്ചമാണെങ്കിലും ഇതിന് എന്തോ ഒരു പ്രത്യേക ഭംഗിയുണ്ട്. വീണ്ടും വീണ്ടും കാണാന്‍ നമുക്ക് തോന്നും.

Read More