Home> Movies
Advertisement

Soorarai Pottru: ഒാസ്കാറിലേക്ക് ഒന്നിച്ച്

സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Soorarai Pottru: ഒാസ്കാറിലേക്ക് ഒന്നിച്ച്

ചെന്നൈ: സൂര്യയെ നായകനാക്കി സംവിധായക സുധ  കൊങ്കരയുടെ സൂരറൈ പോട്രിന് ഒാസ്കാറിൽ മത്സരിക്കാൻ അവസരം.

മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ചിത്രത്തെ ഓസ്‌കര്‍ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ മത്സരത്തിന് അയക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഓസ്‌കര്‍ അക്കാദമി പലവിധ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

 

Also Read: Master Movie: മാസ്റ്ററിൽ മാസായി ഇളയ ദളപതി

 

ഓണ്‍ലൈനായി ജൂറി അംഗങ്ങള്‍ സിനിമ കാണും.ജനറല്‍ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.ആമസോണ്‍ (Amazone) പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്'റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്.

 

Also read:  Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും

 

സൂര്യയുടെ(surya) പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിലവ് കുറഞ്ഞ രീതിയിൽ വിമാന യാത്ര എല്ലാവർക്കും എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെച്ചത്. നെടുമാരൻ രാജാംഗം എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് സൂര്യ ബൊമ്മി എന്ന കഥാപാത്രത്തെ അപർണയും കൈകാര്യം ചെയ്യുന്നു. ഇന്ത്യയിൽ നിന്നും ഇതുവരെ മൂന്ന് ചിത്രങ്ങളാണ് ഒാസ്കാർ നോമിനേഷനിൽ ഇടം നേടിയത്. നേരത്തെ മലയാളം ചിത്രം ജെല്ലിക്കെട്ടിനും ഒാസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More