Home> Movies
Advertisement

ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയത്.

ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയത്. 

അന്യനാടുകളില്‍ കുടുങ്ങിയ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി ചലച്ചിത്ര താരം സോനു സൂദ് (Sonu Sood) സജീവമായിരുന്നു. അതിന്‍റെ ഭാഗമായി മുംബൈ(Mumbai)യിലെ ഇരുന്നൂറോളം ഇഡ്ഡലി വില്‍പ്പനക്കാരെ സഹായിച്ചിരിക്കുകയാണ് സോനു. 

സ്വദേശമായ തമിഴ്നാട്ടി(Tamil Nadu)ലേക്ക് തിരികെ പോകാനാണ് സോനു ഇവരെ സഹായിച്ചിരിക്കുന്നത്. പ്രത്യേക ബസുകളിലായാണ് ഇവരെ നാട്ടിലെത്തിച്ചത്. അവസാന ആളെയും നാട്ടിലെത്തിച്ച ശേഷം മാത്രമേ താന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കൂവെന്ന് സോനു സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കാര്യങ്ങള്‍ ഏതുസമയവും കൈവിട്ട് പോകും... ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി WHO

കൊറോണ വൈറസ് (Corona Virus) ബാധയെ തുടര്‍ന്ന് ഏറണാകുളത്ത് കുടുങ്ങിയ 177 പെണ്‍ക്കുട്ടികളെ നാട്ടിലെത്താന്‍ സഹായിച്ചതോടെയാണ് താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കൊച്ചി (Cochin)യിലെ ഫാക്ടറിയില്‍ ജോലിയ്ക്കെത്തിയ 177 പെണ്‍ക്കുട്ടികളെയാണ് ഒഡീഷ(Odisha)യിലെത്താന്‍ സോനു സഹായിച്ചത്. 

മഹാരാഷ്ട്ര(Maharashtra) യില്‍ കുടുങ്ങിയ അന്യ സംസ്ഥാനക്കാരെ നാട്ടിലെത്തിക്കാനും താരം സഹായം ചെയ്തിരുന്നു. കൂടാതെ, പഞ്ചാബിലെ ഡോക്ടര്‍മാര്‍ക്ക് 1500 PPE കിറ്റുകളും (PPE Kits) താരം വിതരണം ചെയ്തിരുന്നു. 

കൊമ്പനാനയെ ഗര്‍ഭിണിയാക്കി രോഹിത്ത്: ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!

നിരവധി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്ന സോനു ആറു നിലയുള്ള തന്‍റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിട്ടുനല്‍കിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani), മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരി തുടങ്ങിയവര്‍ താരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. 

Read More