Home> Movies
Advertisement

Sonu Sood : നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്

സോനു സൂദിന്റെ മുംബൈയിലെ വീട്ടിൽ മൂന്ന് ദിവസം തുടർച്ചയായി പരിശോധന നടത്തിയതിന് ശേഷമാണ് ആദായ നികുതി വകുപ്പ് പ്രസ്താവന പുറത്തിറക്കിയത്.

Sonu Sood : നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്

New Delhi: ബോളിവുഡ് നടൻ സോനു സൂദ് (Sonu Sood) 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് (Tax Evasion) നടത്തിയെന്ന് ആദായ നികുതി വകുപ്പ് ശനിയാഴ്ച അറിയിച്ചു. സോനു സൂദിന്റെ മുംബൈയിലെ വീട്ടിൽ മൂന്ന് ദിവസം തുടർച്ചയായി പരിശോധന നടത്തിയതിന് ശേഷമാണ് ആദായ നികുതി വകുപ്പ് പ്രസ്താവന പുറത്തിറക്കിയത്. നടന്റെ വീട്ടിൽ നിന്നും സോനു സൂദ് നികുതി വെട്ടിപ്പ്പ് നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

താരത്തിന്റെ നോൺ പ്രോഫിറ്റ് സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി 2.1 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഇത് വിദേശ രാഗ്യങ്ങളിൽ നിന്നാണെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇങ്ങനെ പണം സമാഹരിക്കുന്നത് ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേഷൻ നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: UAE Golden Visa നല്‍കുന്നത് കേരളത്തിലെ കിറ്റ്‌ വിതരണം പോലെയായി, തനിക്കും ഒരു വെങ്കല വിസയെങ്കിലും...!! പരാതിപ്പെട്ട് സന്തോഷ്‌ പണ്ഡിറ്റ്‌

ഇത് കൂടാതെ വ്യാജ കമ്പനികളിൽ നിന്നും നിയമവിരുദ്ധമായ രീതിയിൽ നടൻ സോനു സൂദ് വായ്പകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആദ്യനികുതി വകുപ്പ് അറിയിച്ചു. അതേസമയം സോനു  സൂദിന്റെ കമ്പനിയും മറ്റൊരു ലക്‌നൗ കമ്പനിയുമായി ഈയിടെ ബിസിനസ്സ് നടത്തിയിരുന്നുവെന്നും അതിനാൽ ഈ കമ്പനിയും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


ALSO READ: Vismaya Mohanlal |Pranav Mohanlal: പ്രണവും വിസ്മയയും യാത്രയിലാണ്, മല താണ്ടി, കടൽ താണ്ടി ദൂരെ ദൂരെ

റിപ്പോർട്ടുകൾ അനുസരിച്ച് സോനു സൂദിന്റെ എൻജിഓ ആയ സൂദ് ചാരിറ്റി ഫൌണ്ടേഷൻ ഈ വര്ഷം ഏപ്രിൽ വരെ പലയിടങ്ങളിൽ നിന്നായി 18 കോടി രൂപയുടെ ഡോനെഷൻ സ്വീകരിച്ചിരുന്നു. എന്നാൽ റിപോർട്ടുകൾ അനുസരിച്ച് ഇതിൽ 1.9 കോടി രൂപ മാത്രമാണ് ചാരിറ്റി പ്രവർത്തനങ്ങളാക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി 17 കോടി രൂപ ഇവരുടെ അക്കൗണ്ടിൽ തന്നെ ഉപയോഗിക്കാതെ കിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത് സോനു സൂദിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്താണ് സൂദ് ചാരിറ്റി ഫൌണ്ടേഷൻ സ്ഥാപിച്ചത്. ഇതിനെതിരെയാണ് ആദായ നികുതി വകുപ്പ് ഇപ്പോൾ തെളിവുകൾ  കണ്ടെത്തിയിരിക്കുന്നത്.


ALSO READ: Actress shafna nizam: നിങ്ങൾ ആയിരം ഹൃദയങ്ങൾ മോഷ്ടിച്ചതിൽ അതിശയമില്ല, ഭർത്താവിൻറെ പിറന്നാളിന് ഷഫ്ന ഒരുക്കിയ സർപ്രൈസ്

താരം ഉടൻ ആം ആദ്മി പാർട്ടിയിൽ അംഗമാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് റെയ്‌ഡ്‌ നടത്തിയതെന്ന് ആരോപണവുമായി ആം ആത്മി പാർട്ടിയും ശിവ സേനയും രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി ഈ ആരോപണം പൂര്ണ്മായും നിഷേധിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More