Home> Movies
Advertisement

സോനു നിഗം ഒടുവില്‍ 12 രൂപ തന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി, വീഡിയോ വൈറലാവുന്നു

സോനു നിഗം ഒടുവില്‍ 12 രൂപ തന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി, വീഡിയോ വൈറലാവുന്നു

പിന്നണിഗായകന്‍ സോനു നിഗം കഴിഞ്ഞ ദിവസം റോഡ് സൈഡ് ഉസ്താദ് എന്ന പരിപാടിയില്‍ മധ്യവയസ്‌കനായി വേഷമിട്ട് തെരുവോരത്തിരുന്ന് പാട്ടുപാടിയ തനിക്ക് 12 രൂപ നല്‍കിയ വളരെ വ്യത്യസ്തനായ  ചെറുപ്പക്കാരനെ കണ്ടുമുട്ടി. ഇരുവരുടെയും കൂടിക്കാഴ്ച ഫെയ്‌സ്ബുക്കില്‍ ലൈവായി.

ഒബീയിംഗ് ഇന്ത്യന്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ പരിപാടിയിലാണ് സോനു മധ്യവയസ്‌കനായി വേഷമിട്ട് എത്തിയത്.  തെരുവോരത്തിരുന്ന് പാട്ടുപാടിയ സോനുവിനെ ആരും തിരിച്ചറിഞ്ഞില്ല. നാട്ടുകാര്‍ പാട്ടുകള്‍ ആസ്വദിച്ചെങ്കിലും മധ്യവയസ്‌കന്‍ ആരെന്ന് മനസ്സിലായില്ല. സോനു നിഗമാണെന്നറിയാതെ ഒരു യുവാവ് ഭക്ഷണം കഴിക്കാനായി 12 രൂപ നല്‍കുകയും ചെയ്തു.

ഒരുപാട് വേദികളില്‍ നിന്ന് അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയ സോനു പക്ഷെ ഈ 12 രൂപയ്ക്ക് ജീവിതത്തില്‍ അതിലേറെ മൂല്യമുണ്ടെന്ന് പറയുന്നു. മാത്രമല്ല എപ്പോഴെങ്കിലും ആ ചെറുപ്പക്കാരനെ കണ്ടെത്തിയാല്‍ തിരികെ നല്‍കാമെന്ന് പ്രതീക്ഷിച്ച് ആ 12 രൂപ ഫ്രെയിം ചെയ്ത് വെക്കുകയും ചെയ്തു. . ഒടുവില്‍  ആ ചെറുപ്പക്കാരനെ സോനു കണ്ടുമുട്ടി. കൂടിക്കാഴ്ച ആ ചെറുപ്പക്കാരനും മറക്കാനാകാത്ത അനുഭവമാണ് നല്‍കിയത്.

Read More