Home> Movies
Advertisement

ഹിഷാം അബ്ദുൾ വഹാബ് തെലുങ്കിലേക്ക്; പാട്ടൊരുക്കുന്നത് വിജയ് ദേവർക്കൊണ്ട ചിത്രത്തിന്

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

ഹിഷാം അബ്ദുൾ വഹാബ് തെലുങ്കിലേക്ക്; പാട്ടൊരുക്കുന്നത് വിജയ് ദേവർക്കൊണ്ട ചിത്രത്തിന്

ഹൃദയത്തിലെ ഗാനങ്ങൾ കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ ഹിഷാം അബ്ദുൾ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവർക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിൽ സമന്തയാണ് നായികയാകുന്നത്. 

നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

Also Read: Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ

ഏ ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. 

ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അങ്ങനെയാണ് ഹിഷാമിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 

Also Read: KGF:കെ ജി എഫ് രണ്ടാംഭാഗത്തിന്റെ സംഭാഷണം എഴുതാൻ ആഗ്രഹമുണ്ടായിരുന്നു; ആദ്യഭാഗത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാംശു മനസ്സ് തുറക്കുന്നു

ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More