Home> Movies
Advertisement

Amrutha Suresh Gopi Sundar : ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം മകൾക്കൊപ്പം ക്ഷേത്ര സന്ദർശനം നടത്തി അമൃത സുരേഷ്

Gopi Sundar Amrutha Suresh ഇരുവരും ഔദ്യോഗികമായി തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലോ പ്രണയത്തിലാണെന്നോ അറിയിച്ചില്ലെങ്കിലും ആരാധകർ അങ്ങനെയാണെന്ന് ഉറപ്പിച്ച മട്ടിലാണ്.

Amrutha Suresh Gopi Sundar : ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം മകൾക്കൊപ്പം ക്ഷേത്ര സന്ദർശനം നടത്തി അമൃത സുരേഷ്

കൊച്ചി: ഗായിക അമൃത സുരേഷിനൊപ്പമുള്ള സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ആദ്യ പിറന്നാളാണ് ഇന്ന് മെയ് 30ന് ആഘോഷിച്ചത്. രാവിലെ ഗോപി സുന്ദറിന് ഒരായിരം പിറന്നാൾ ആശംസകളാണ് അമൃത സുരേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേർന്നത്. ഇരുവരും ഔദ്യോഗികമായി തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലോ പ്രണയത്തിലാണെന്നോ അറിയിച്ചില്ലെങ്കിലും ആരാധകർ അങ്ങനെയാണെന്ന് ഉറപ്പിച്ച മട്ടിലാണ്. 

പിറന്നാൾ ദിവസം ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ് മകൾ അവന്തികയ്ക്കൊപ്പം (പാപ്പു) ക്ഷേത്രം സന്ദർശനം നടത്തിയ ചിത്രം ഗായിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവക്കുകയും ചെയ്തു. "ഓം നമോ നാരായണായ" എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് ഗായിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : നയൻതാര വിഘ്നേഷ് ശിവൻ വിവാഹം; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് വിട്ടു- ചിത്രങ്ങൾ

രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഉടലെടത്തത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്ന അടുകുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ALSO READ : Mammootty - Kunchacko Boban: മെ​ഗാ 'എം' ന്റെ ലെൻസിലൂടെ ഇസഹാക്ക്; സോഷ്യൽ മീഡിയയിൽ തരം​ഗമായി ചാക്കോച്ചൻ പങ്കുവച്ച ചിത്രം

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More