Home> Movies
Advertisement

​Abhaya Hiranmayi: ഗോപിയേട്ടൻ വന്നില്ലേ എന്ന് അഭയ ഹിരൺമയിയോട്; വന്നു, അറിയിക്കാൻ പറ്റിയില്ലെന്ന് മറുപടി

സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‍നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.

​Abhaya Hiranmayi: ഗോപിയേട്ടൻ വന്നില്ലേ എന്ന് അഭയ ഹിരൺമയിയോട്; വന്നു, അറിയിക്കാൻ പറ്റിയില്ലെന്ന് മറുപടി

തന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റിന് ​ഗായിക അഭയ ഹിരൺമയി (Abhaya Hiranmayi) നൽകിയ മറുപടി വൈറലാകുന്നു. സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചപ്പോളാണ് പോസ്റ്റിന് താഴെ കമന്റുകൾ വന്നത്. മറ്റൊരു കുറിപ്പും അഭയ പങ്കുവച്ചിരുന്നു. ഇതിലും കമന്റുകൾ നിരവധിയായിരുന്നു. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‍നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്. 

എന്നാൽ വീഡിയോയ്ക്കും കുറിപ്പിനും വന്ന കമന്റുകള്‍ക്ക് ചുട്ട മറുപടിയാണ് അഭയ ഹിരൺമയി നൽകിയത്. ​ഗോപിയേട്ടൻ വന്നോ? എന്നായിരുന്നു ജന്മദിനാഘോഷത്തിന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റ്. ​ഈ കമന്റിന് അതേ നാണയത്തിൽ അഭയ മറുപടി നൽകി. വന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നായിരുന്നു അഭയ ഹിരൺമയി നൽകിയ മറുപടി. വളരെ വേ​ഗം തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ജന്മദിനാശംസകൾ നേർന്നും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

Also Read: Viral: രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്ത് മാറി നിന്ന് ചൊറിഞ്ഞാൽ മതി

സംഗീത രംഗത്തെ പ്രമുഖരായ ​ഗോപി സുന്ദറിന്റെയും അമൃത സുരേഷിൻറെയും പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം അമൃതയും ​ഗോപി സുന്ദറും പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനുള്ള സൂചനകൾ നൽകിയിത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ പലരും അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More