Home> Movies
Advertisement

Shershaah Movie Review: 'ഷേർഷാ' അറിഞ്ഞതിനുമപ്പുറം വിക്ര ബത്ര ,അറിയപ്പെടാത്ത സൈനീകർക്കൊരു സല്യൂട്ട്

അവിടെയാണ് അദ്ദേഹത്തിന് ശത്രു സൈന്യം പോലും പേടിച്ച് ആ പേര് വീഴുന്നത് -"ഷേർഷാ"

Shershaah Movie Review: 'ഷേർഷാ' അറിഞ്ഞതിനുമപ്പുറം വിക്ര ബത്ര ,അറിയപ്പെടാത്ത സൈനീകർക്കൊരു സല്യൂട്ട്

അടുത്ത നിമിഷത്തിൽ ജീവിതത്തിൽ എന്ത് സംഭവിക്കും എന്നറിയാത്തയാളാണ് സൈനീകൻ. രാജ്യത്തിനെതിരെ വരുന്ന എല്ലാം ഭീക്ഷണികളെയും തൻറെ മനോ ധൈര്യവും കരുത്തും കൊണ്ട് അവൻ തടയും. അതിർത്തികളിൽ അവരുടെ നിഴലിലാണ് നാമെല്ലാം സമാധാനമായി ഉറങ്ങുന്നത്. അവിടെ നിന്ന് അവർ പറയുന്നു ''നിങ്ങൾ സമാധാനമായി ഉറങ്ങിക്കോളു നിങ്ങൾക്കായി ഞാൻ ഇവിടെ കാവലുണ്ട്''.

സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച അവസാന യുദ്ധമായിരുന്നു കാർഗിലിലേത്. 527 സൈനീകരെ ആ യുദ്ധത്തിൽ രാജ്യത്തിന് നഷ്ടമായി. അവരുടെ ഒാർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. ബത്ര സഹോദരൻമാരിലെ മിടുക്കനായിരുന്നു വിക്രം  കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബോൾ എടുത്ത് മാറ്റിയ മുതിർന്ന ചെക്കനുമായി മൽപ്പിടുത്തം നടത്തിയ ധൈര്യശാലി- അവിടെയാണ് കഥയുടെ തുടക്കം

'ഷേർഷക്ക് ZEE HINDUSTAN MALAYALAM നൽകുന്ന റേറ്റിങ് 3/5

അക്കാലം പിന്നിട്ട് ബത്ര സൈന്യത്തിൽ ഒാഫീസറായി ചേരുന്നു. 13ാം ജമ്മു കശ്മീർ റൈഫിൾസിൽ(13JAKRIF) ലൈഫ്റ്റനൻറായി ജമ്മു കാശ്മിരിൽ ആദ്യ പോസ്റ്റിങ്ങ്.  അസാമാന്യ ധൈര്യം ബത്രയെ സേനയുടെ അഭിമാനമാക്കി മാറ്റുന്നു. കശ്മീരിൽ തീവ്രവാദികളെ അമർച്ച ചെയ്യാൻ വിക്രം തന്നെ നേരിട്ടിറങ്ങുന്നു. ഇടയിൽ ഒപ്പുമുണ്ടായിരുന്ന സൈനീകർക്ക് പലരും വീരമൃതു വരിക്കുന്നു അത് വിക്രത്തിൻറെ മനസ്സിനെ വേദനിപ്പിക്കുന്നു. തൻറെ കമ്പനിയിലാർക്കും ഇനി ഒരപകടവും വരുത്തരുതെന്ന് വിക്രം പ്രതിഞ്ജ എടുക്കുന്നു.

ALSO READ: August Ott Release: ആഗസ്റ്റിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ ഇരിക്കുന്നത് ഇവയൊക്കെയാണ്.

 

1999 കളിൽ പാകിസ്ഥാൻ സൈന്യം കാർഗിലിലെ ഇന്ത്യയുടെ ഫോർവേഡ് പോസ്റ്റുകൾ പിടിച്ചെടുക്കുന്നു. പട്രോളിങ്ങിന് പോയ ഇന്ത്യൻ സൈനീകരെ അവർ ബന്ദികളാക്കുന്നു വധിക്കുന്നു. ലെഫ്റ്റനൻറ് സൌരവ് കാലിയ അടക്കമുള്ളവരുടെ ചിത്രങ്ങളടക്കം കാണിക്കാൻ ,സംവിധായകാൻ അതിൽ ശ്രമിച്ചിട്ടുണ്ട്. കാർഗിലിൽ യുദ്ധത്തിന് കാഹളം മുഴങ്ങുമ്പോൾ വിക്രം നാട്ടിലായിരുന്നു. ഉടൻ തിരികെ  കാർഗിലിലേക്ക്. അവിടെയാണ് അദ്ദേഹത്തിന് ശത്രു സൈന്യം പോലും പേടിച്ച് ആ പേര് വീഴുന്നത് -"ഷേർഷാ"

ALSO READ: Mimi Movie Review Rating: മാതൃത്വത്തിന്റെ പുതിയ മുഖവുമായി മിമി, നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു

എടുത്തു പറയാൻ തക്ക അത്ഭുതങ്ങളൊന്നും സംവിധായകൻ വിഷ്ണുവർധൻ ചിത്രത്തിൽ ചെയ്തിട്ടില്ല. ആർമിക്ക് മാത്രമുള്ള മാനറിസങ്ങൾ അടർത്തി എടുക്കുന്നതിൽ എവിടെയൊക്കെയോ ചില പരാജയങ്ങൾ ചിത്രത്തിൻറെ രസം കെടുത്തുന്നു. ചില വേൾഡ് ക്ലാസ് ബ്ലണ്ടറുകളും ഇടയിലുണ്ട്. ഉദാഹരമായി 1998 കാല ഘട്ടത്തിൽ 2006കളിൽ ടൈപ്പ് 1 മാരുതി കാറും. റോഡും അടക്കം ചില തെറ്റുകൾ തെളിഞ്ഞ് കാണാം.

റിയൽ ലൈഫ് ക്യാരക്ടേഴ്സിനെ കൊണ്ടുവന്നത് ചിത്രത്തിന്  ഗുണം ചെയ്തു. മേജർ അജയ് സിങ്ങ് ജസ്രോട്ട, കേണൽ വൈ.കെ ജോഷി, മേജർ രാജീവ് കപൂർ,ക്യാപ്റ്റൻ സഞ്ജീവ് ജാംവാൽ, സുബേദർ രഘുനാഥ് എന്നിങ്ങനെ കാർഗിൽ യുദ്ധത്തിൽ അറിയപ്പെടാതെ പോയ നിരവധി പേരുകൾ ചിത്രത്തിൽ എടുത്തു പറയുന്നു. ബയോ പിക് എന്ന ശ്രേണിയിലാണ് ചിത്രമെങ്കിലും അതിൽ സംവിധായകന് വിജയിക്കാനായില്ല.

ALSO READ: Shershaah Screening: Captain Vikram Batraയുടെ കുടുംബത്തോടൊപ്പം ഷെർഷാ സ്ക്രീനിംഗിൽ കിയാര അദ്വാനിയും സിദ്ധാർത്ഥ് മല്‍ഹോത്രയും.. Pics

തൻറെ കഥാപാത്രത്തോട് സിദ്ധാർഥ് മൽഹോത്ര നീതി പുലർത്തിയെന്ന് വേണം പറയാൻ. വിക്രത്തിൻറെ കാമുകി ഡിംപിൾ ചീമയായി കിയരാ അദ്വാനിയും ഏറ്റവും മികച്ച്  നിന്നു. എടുത്തു പറയേണ്ടുന്നത് ചിത്രത്തിൻറെ ഗാനരംഗങ്ങളാണ്.മികച്ച ഫ്രെയിമുകൾ സമ്മാനിച്ച കമൽജീത് നേഗിക്കും സല്യൂട്ട്. ധർമ്മ പ്രോഡക്ഷൻസിൻറെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ശിവ പണ്ഡിറ്റ്, ജാവേദ് ജാഫേരി, നികിതിൽ ധീർ, ഹിമാൻഷു എ.മൽഹോത്ര തുടങ്ങിയവർ ചിത്രത്തിലുണ്ട്. 135 മിനുട്ടാണ് ചിത്രത്തിൻറെ ദൈർഘ്യം.

എൽ.ഒ.സി കാർഗിലിലും,ലക്ഷ്യയിലും,അങ്ങിനെ വിക്രം ബത്രയുടെ കഥ പറഞ്ഞ് പോയ ചിത്രങ്ങളുണ്ടെങ്കിലും ഷേർഷ എന്ന പേരിനോട് നീതി പുലർത്തിയത് ,സിദ്ധാർഥ് മൽഹോത്രയുടെ ചിത്രത്തിനാണ്. സന്ദീപ് ശ്രീവാസ്തവയുടെ കഥയ്ക്ക് പല മാനങ്ങൾ കൽപ്പിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More