Home> Movies
Advertisement

ഞങ്ങളുടെ നാട്ടില്‍ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്!! മോദിയെ ട്രോളി സിദ്ധാര്‍ഥ്

പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനാണ് നടന്‍ സിദ്ധാര്‍ഥ്. എന്തായാലും ഇത്തവണയും മോദിയെ ഇടാന്‍ തയ്യാറല്ല സിദ്ധാര്‍ഥ്.

ഞങ്ങളുടെ നാട്ടില്‍ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്!! മോദിയെ ട്രോളി സിദ്ധാര്‍ഥ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനാണ് നടന്‍ സിദ്ധാര്‍ഥ്. എന്തായാലും ഇത്തവണയും മോദിയെ ഇടാന്‍ തയ്യാറല്ല സിദ്ധാര്‍ഥ്. 

അമേരിക്കയില്‍ "ഹൗഡി മോദി" പരിപാടി കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് ലഭിച്ച സ്വീകരണത്തിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന തലക്കെട്ടിലായിരുന്നു മോദിയുടെ പോസ്റ്റ്. ഇതാണ് സിദ്ധാര്‍ഥ് ഇത്തവണ ട്രോളിന് വിഷയമാക്കിയത്.

"പരമോന്നത നേതാവ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്നു നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുവ. ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്", ഇതായിരുന്നു ട്വീറ്റ്. 

മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ഥ് ഇക്കാര്യം പറഞ്ഞത്. 

നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനാണ് നടന്‍ സിദ്ധാര്‍ഥ്. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സിദ്ധാർഥിന്‍റെ പ്രതികരണങ്ങള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

 

 

Read More