Home> Movies
Advertisement

Shruti Hassan വീണ്ടും പ്രണയത്തിലോ? യുവാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവുമായി താരപുത്രി

ഉലകനായകന്‍ കമല്‍ ഹാസനെപോലെതന്നെ ആരാധകരുടെ പ്രിയങ്കരിയാണ് ശ്രുതി ഹാസനും (Shruti Hassan). ശ്രുതി നടി മാത്രമല്ല നല്ലൊരു ഗായികയും മോഡലും കൂടിയാണ്. പക്ഷേ ഇതൊന്നുമല്ല കേട്ടോ ഇപ്പോൾ ശ്രുതിയെക്കുറിച്ചുള്ള വാർത്ത. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ മുപ്പത്തിയഞ്ചാമത്തെ പിറന്നാൾ ആഘോഷിച്ചത്. അതും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം.

Shruti Hassan വീണ്ടും പ്രണയത്തിലോ? യുവാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവുമായി താരപുത്രി

ഉലകനായകന്‍ കമല്‍ ഹാസനെപോലെതന്നെ ആരാധകരുടെ പ്രിയങ്കരിയാണ് ശ്രുതി ഹാസനും (Shruti Hassan).  ശ്രുതി നടി മാത്രമല്ല നല്ലൊരു ഗായികയും മോഡലും കൂടിയാണ്.  പക്ഷേ ഇതൊന്നുമല്ല കേട്ടോ ഇപ്പോൾ ശ്രുതിയെക്കുറിച്ചുള്ള വാർത്ത.  കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ മുപ്പത്തിയഞ്ചാമത്തെ പിറന്നാൾ ആഘോഷിച്ചത്.  അതും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം. 

fallbacks

തന്റെ ഇഷ്ടനിറമായ കറുത്ത ഡ്രസ് ആണ് താരം അന്ന് ധരിച്ചിരുന്നത്.  സുഹൃത്തുക്കൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ (Shruti Hassan Birthday) ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലാകുകയാണ്.  ശ്രുതിക്കൊപ്പമുള്ള ചിത്രങ്ങൾ തമന്നയും മറ്റ് സുഹൃത്തുക്കളും പങ്കുവെച്ചിരുന്നു.  പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.   സഹോദരി അക്ഷരാ ഹാസനും (Akshara Hassan) ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

Also Read: മലയാള സിനിമയിൽ വീണ്ടും വേർപിരിയൽ; നടി Ann Augustine നും  Jomon John ഉം വിവാഹമോചിതരാകുന്നു 

ശ്രുതിയുടെ (Shruti Hassan) വൈറലാകുന്ന പിറന്നാൾ ചിത്രങ്ങളിൽ ശ്രദ്ധേയമാകുന്നത് താരം ഒരു യുവാവിനെ കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രമാണ്.  ഈ ചിത്രത്തോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ശ്രുതി വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യമാണ്.  മാത്രമല്ല ശ്രുതി ഇപ്പോൾ പ്രണയത്തിലാണ് എന്ന രീതിയിലുള്ള വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.  

fallbacks

ശാന്തനു ഹസാരിക (Shanthanu Hasarika) എന്ന യുവാവാണ് താരത്തിന്റെ കാമുകയാനെന്നാണ് സൂചന.  ശാന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്.    ഡല്‍ഹി സ്വദേശിയായ ശന്തനുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്.  ഇതിന് മുന്‍പും ഇവർ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ശ്രുതിയുടെ പ്രണയം വീണ്ടും ചർച്ചയായിരിക്കുകയാണ്.  

Also Read: ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി 

fallbacks

നാലു വർഷത്തോളം ലണ്ടൻ സ്വദേശിയായ മൈക്കിള്‍ കോര്‍സലോവയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് നടി തന്നെ നേരത്തെ പറഞ്ഞിരുന്നു. വൈകാതെ ഇരുവരും വേര്‍പിരിഞ്ഞെന്ന വിവരവും വന്നിരുന്നു.   ഇക്കാര്യം മൈക്കിൾ തന്നെയാണ് അറിയിച്ചത്.  ഒരിക്കൽ ഒരു പൊതു പരിപാടിയിൽ മൈക്കിൾ ശ്രുതിയ്ക്കും കമലഹാസനും (Kamal Hassan) ഒപ്പം പങ്കെടുത്തിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More