Home> Movies
Advertisement

ഞാൻ അറിയുന്ന ദിലീപ് അത് ചെയ്യില്ല; ദിലീപേട്ടനെ എനിക്കറിയാം: ശാലു മേനോന്‍

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാന്‍ സാധിക്കില്ല

ഞാൻ അറിയുന്ന ദിലീപ് അത് ചെയ്യില്ല; ദിലീപേട്ടനെ എനിക്കറിയാം: ശാലു മേനോന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്  ഞാനിതൊന്നും പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്‍ പറയുന്നു.  കാരണം ഇതാണ് എന്നും ശാലു മേനോൻ പറയുന്നു എനിക്കും ജയിലില്‍ കിടക്കേണ്ട അനുഭവമുണ്ടായിട്ടുണ്ട്. 49 ദിവസത്തോളം ജയിലില്‍ കിടന്നു. അത് എന്തിന്റെ പേരിലാണ് എന്നറിയാതെയാണ് കിടന്നതെന്നും എന്നപോലെ തന്നെ ആകും ദിലീപേട്ടന്റെ കാര്യത്തിലും സംഭവിച്ചിരിക്കാമെന്ന് ശാലു മേനോന്‍ പറയുന്നു. പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്.

എനിക്ക് അതൊന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ അഭിനയരംഗത്തേക്ക് വന്ന തുടക്കത്തില്‍ ദിലീപേട്ടനൊപ്പം ഒരു സിനിമയില്‍ വേഷമിട്ടിരുന്നു. പിന്നീട് ആ സിനിമയിൽ നിന്നും തിരിച്ചു വന്നു എന്നും.... മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത് എന്നും ശാലു മേനോൻ പറഞ്ഞു.  മൂന്നാല് സീനില്‍ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. അതു മാത്രമല്ല വലിയ ഇഷ്ടമാണ് ദിലീപേട്ടനെയും അദ്ദേഹത്തിന്റെ അഭിനയവും എന്നും ശാലു മേനോന്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നുണ്ട് എന്നാൽ എത്രത്തോളം ഇതെല്ലാം ശരിയാകണം എന്ന് അറിയില്ലല്ലേ എല്ലാം ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More