Home> Movies
Advertisement

Jawan Movie: ഷാരൂഖ് ഖാൻ ചിത്രം 'ജവാന്റെ' കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയത് ആരെന്നറിഞ്ഞോ?

Jawan Movie Kerala Distribution: വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന അടുത്ത ചിത്രമാണ് ഇത്.

Jawan Movie: ഷാരൂഖ് ഖാൻ ചിത്രം 'ജവാന്റെ' കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയത് ആരെന്നറിഞ്ഞോ?

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ജവാൻ. സിനിമയിൽ കീം​ഗ് ഖാന്റെ നായികയായി എത്തുന്നത് ലേ‍ഡി സൂപ്പർ സ്റ്റാർ നയൻ താരയാണ്. തമിഴ് സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസാണ് ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍. സിനിമയുടെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. 

ALSO READ: OMG 2 ന് അക്ഷയ് കുമാർ ഒരു പൈസ പോലും പ്രതിഫലം വാങ്ങിച്ചില്ലേ...?

വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന അടുത്ത ചിത്രമാണ് ഇത്. ബിഗില്‍, മെര്‍സല്‍, തെരി, തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ കന്നി ബോളിവുഡ് ചിത്രമാണ് ജവാന്‍.  ചിത്രത്തില്‍ പ്രധാന വേഷത്തിൽ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഉണ്ട്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു തിയറ്ററുകളില്‍ വൻ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം കേരളത്തിൽ എത്തിച്ചത്. അതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ പി ആർ ഒ - ശബരിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More