Home> Movies
Advertisement

Selfiee Movie Box Office: 'സെൽഫി' ബോക്സ് ഓഫീസിൽ പരാജയമോ? അക്ഷയ് കുമാർ - ഇമ്രാൻ ഹാഷ്മി ചിത്രം ഫസ്റ്റ് ഡേ കളക്ഷൻ

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടിൽ സെൽഫി എന്ന ചിത്രം 2 കോടി മുതൽ 2.50 കോടി വരെ നേടിയിരിക്കാം എന്നാണ് പറയുന്നത്.

Selfiee Movie Box Office: 'സെൽഫി' ബോക്സ് ഓഫീസിൽ പരാജയമോ? അക്ഷയ് കുമാർ - ഇമ്രാൻ ഹാഷ്മി ചിത്രം ഫസ്റ്റ് ഡേ കളക്ഷൻ

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സെൽഫി. പൃഥ്വിരാജ് - സുരാജ് വെഞ്ഞാറ്റമ്മൂട് എന്നിവർ അഭിനയിച്ച മലയാള ചിത്രം ഡ്രൈവിം​ഗ് ലൈസൻസിന്റെ റീമേക്ക് ആണ് സെൽഫി. ചിത്രം ഇന്നലെ, ഫെബ്രുവരി 24ന് തിയേറ്ററുകളിൽ റിലീസ് ആയി. സെൽഫിക്ക് ബോക്‌സ് ഓഫീസിൽ മോശം തുടക്കമെന്നാണ് റിപ്പോര്‍ട്ട്. 

അക്ഷയ് കുമാറിന്റെ സിനിമകൾ വളരെക്കാലമായി ബോക്‌സ് ഓഫീസിൽ വേണ്ടത്ര വിജയം നേടുന്നില്ല. സെൽഫിക്കും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. sacnilk- ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ഏകദേശം 3 കോടി രൂപ മാത്രമാണ് നേടിയത്. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടിൽ ചിത്രം 2 കോടി മുതൽ 2.50 കോടി വരെ നേടിയിരിക്കാം എന്നാണ് പറയുന്നത്. ചിത്രത്തിന്‍റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ വളരെ കുറവാണ് ഇത്. ചില മള്‍ട്ടിപ്ലെക്സുകളിൽ കാണികള്‍ കുറവായതിനാൽ ഷോകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

Also Read: Viral Video: കിടിലൻ വൈബിൽ മൃണാൾ താക്കൂറും അക്ഷയ് കുമാറും; ഡാൻസ് വീഡിയോ വൈറൽ

 

പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യിലെ 'കുടിയേ നി തേരി' എന്ന വീഡിയോ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിന് റിഷഭ് ശർമയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More