Home> Movies
Advertisement

ജയ്പൂരില്‍ പത്മാവത് കാണാം വെറും എട്ട് രൂപയ്ക്ക്

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് രാജസ്ഥാനില്‍ തീയറ്റര്‍ റിലീസ് നിഷേധിച്ചെങ്കിലും വെറും എട്ടു രൂപയ്ക്ക ചിത്രം കാണാന്‍ അവസരം. ചിത്രത്തിന്‍റെ വ്യാജകോപ്പികള്‍ പെന്‍ഡ്രൈവില്‍ ലഭിക്കുന്നതിനാണ് ഈ തുക.

ജയ്പൂരില്‍ പത്മാവത് കാണാം വെറും എട്ട് രൂപയ്ക്ക്

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് രാജസ്ഥാനില്‍ തീയറ്റര്‍ റിലീസ് നിഷേധിച്ചെങ്കിലും വെറും എട്ടു രൂപയ്ക്ക ചിത്രം കാണാന്‍ അവസരം. ചിത്രത്തിന്‍റെ വ്യാജകോപ്പികള്‍ പെന്‍ഡ്രൈവില്‍ ലഭിക്കുന്നതിനാണ് ഈ തുക. 

ചിത്രം റിലീസ് ആയതിന് പിന്നാലെ വ്യാജപതിപ്പുകളും സുലഭമാണ്. തീയറ്റര്‍ റിലീസ് ഇല്ലാത്ത ഇടങ്ങളിലാണ് വ്യാജപതിപ്പിന് വലിയ പ്രചാരമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സിനിമ നിര്‍മ്മാതാക്കളില്‍ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്‍ അറിയിച്ചു. 

അതേസമയം, ചിത്രം സൗജന്യമായി ലഭ്യമാണെന്ന റിപ്പോര്‍ട്ടിനോട് വിചിത്രമായാണ് കര്‍ണിസേന അധ്യക്ഷന്‍ മഹിപാല്‍ സിംഗ് പ്രതികരിച്ചത്. ചിത്രത്തിന്‍റെ തീയറ്റര്‍ റിലീസ് ഒഴിവാക്കാനാണ് കര്‍ണി സേന സമരം നടത്തിയതെന്നും അതില്‍ വിജയിച്ചതായും മഹിപാല്‍ സിംഗ് പ്രതികരിച്ചു. 

Read More