Home> Movies
Advertisement

Santhosham Movie Song : "പൂംപൈതലേ കുഞ്ഞോമലേ"; സന്തോഷത്തിലെ പുതിയ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

പിഎസ് ജയ്‌ഹരി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

Santhosham Movie Song :

അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സന്തോഷത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. പൂംപൈതലേ കുഞ്ഞോമലേ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പിഎസ് ജയ്‌ഹരി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയാണ്.  അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. 

ഒരു കുടുംബ ചിത്രമായിരിക്കും സന്തോഷം എന്നാണ് സൂചന. കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കുമിത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകർന്നിരിക്കുന്നത്.

ALSO READ:  Santhosham Movie: കുടുംബ ചിത്രവുമായി അനു സിത്താര; 'സന്തോഷം' ട്രെയിലറെത്തി

'മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്'ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുൻ സത്യന്റെതാണ്. ഛായാഗ്രഹണം എ.കാർത്തിക്കും ചിത്രസംയോജനം ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർ &  മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More