Home> Movies
Advertisement

Santhosham Movie: സുരേഷ് കുമാറായി ഷാജോൺ, ക്യാരക്ടർ പോസ്റ്ററെത്തി; 'സന്തോഷം' ഉടൻ തിയേറ്ററുകളിലേക്ക്

സുരേഷ് കുമാർ എന്ന കഥാപാത്രത്തെയാണ് കലാഭവൻ ഷാജോൺ 'സന്തോഷം' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Santhosham Movie: സുരേഷ് കുമാറായി ഷാജോൺ, ക്യാരക്ടർ പോസ്റ്ററെത്തി; 'സന്തോഷം' ഉടൻ തിയേറ്ററുകളിലേക്ക്

അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സന്തോഷം. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. കലാഭവൻ ഷാജോണിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറക്കിയത്. സുരേഷ് കുമാർ എന്ന കഥാപാത്രത്തെയാണ് താരം സന്തോഷത്തിൽ അവതരിപ്പിക്കുന്നത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു കുടുംബ ചിത്രമായിരിക്കും സന്തോഷം എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കുമിത്. ചിത്രത്തിൽ മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകർന്നിരിക്കുന്നത്. 'മൈസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്'ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുൻ സത്യന്റേതാണ്. ഛായാഗ്രഹണം എ.കാർത്തിക്കും ചിത്രസംയോജനം ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും.

Also Read: Empuraan Update: ലൊക്കേഷൻ എല്ലാം റെഡി; ഇനി ഷൂട്ടിം​ഗ്, 'എമ്പുരാൻ' ചിത്രീകരണം ഓഗസ്റ്റിൽ

 

കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർ &  മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More