Home> Movies
Advertisement

പുതുവർഷത്തിൽ തലകുത്തി നിന്ന് Samyuktha Varma!

താരം വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് താരത്തിനോടുള്ള സ്നേഹത്തിന് ഒരു കുറവും ഇതുവരേയില്ല.

പുതുവർഷത്തിൽ തലകുത്തി നിന്ന് Samyuktha Varma!

മലയാളികൾക്ക് പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സംയുക്ത വർമ്മ (Samyuktha Varma).  താരം വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് താരത്തിനോടുള്ള സ്നേഹത്തിന് ഒരു കുറവും ഇതുവരേയില്ല.  സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് ചുവടുവച്ചത്. 

Also Read: viral video: കിടിലം യോഗാഭ്യാസവുമായി സംയുക്ത വർമ്മ

ആരാധകരുടെ പ്രിയപ്പെട്ട നടനായ ബിജു മേനോനാണ് (Biju Menon) താരത്തിന്റെ ഭർത്താവ്.  ഒരു മകനാണ് ഉള്ളത് ദക്ഷ ധാർമ്മിക്.  രണ്ടുപേരും സിനിമയിൽ സജീവമായാൽ വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്ന തീരുമാനത്തോടെയാണ് സംയുക്ത സിനിമയിൽ നിന്നും മാറി നിന്നത്.  എങ്കിലും സംയുക്തയുടെ വിശേഷങ്ങൾ ആരാധകർ അന്വേഷിക്കാറുണ്ടായിരുന്നു.  

സംയുക്താ വർമ്മയുടെ (Samyuktha Varma) യോഗാ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്.  ഇപ്പോഴിതാ തലകുത്തി നിൽക്കുന്ന ഒരു പോസ്റ്റാണ് പുതുവർഷദിനമായ ഇന്ന് സംയുക്ത പങ്കുവെച്ചിരിക്കുന്നത്.  ' വിശ്വാസത്തിന്റെ കുതിച്ചു ചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാൻ യാതൊന്നിനും കഴിയില്ല' എന്ന കുറിപ്പോടെയായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ സംയുക്ത യോഗയിൽ ഉപരിപഠനം നടത്തുകയാണ്.   

 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Read More