Home> Movies
Advertisement

Samantha - Naga Chaitanya Divorce : സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു; സൗഹൃദം നിലനിർത്തുമെന്ന് താരം

ഈ വിഷയത്തിൽ തങ്ങൾക്ക് തങ്ങളുടെ സ്വകാര്യത നൽകണമെന്നും ആരാധകരോട് ഇരുവരും അറിയിച്ചു.

Samantha - Naga Chaitanya  Divorce : സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു; സൗഹൃദം നിലനിർത്തുമെന്ന് താരം


 Hyderabad :  സമാന്തയും (Samantha) നാഗചൈതന്യയും (Naga Chaitanya) വിവാഹ മോചിതരാകാൻ (Divorce) തീരുമാനിച്ചതായി താരങ്ങൾ അറിയിച്ചു. തങ്ങൾ വിവാഹമോചിതരായാലും പത്ത് വർഷങ്ങളായി തങ്ങൾക്കിടയിലുള്ള സൗഹൃദം തുടരുമെന്നും ഇരുവരും അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ തങ്ങളുടെ സാമൂഹിക മാധ്യമ (Social Media) അക്കൗണ്ടുകളിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്.  ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അതേസമയം തന്നെ ഈ വിഷയത്തിൽ തങ്ങൾക്ക് തങ്ങളുടെ സ്വകാര്യത നൽകണമെന്നും ആരാധകരോട് ഇരുവരും അറിയിച്ചു. ആദ്യം നാഗ ചൈതന്യയാണ് ട്വിറ്ററിലൂടെ വിവരം പങ്ക് വെച്ചത്. തുടർന്ന് ഇതേ വിവരം സമാന്ത ഇൻസ്റ്റാഗ്രാമിലൂടെയും പുറത്ത് വിടുകയായിരുന്നു. ഇതോട് കൂടിയാണ് ഇരുവരും പിരിയുന്ന വിഷയത്തിൽ ദിവസങ്ങളായി നീണ്ട് നിന്ന   അഭ്യൂഹങ്ങൾക്ക് അവസാനമായത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S (@samantharuthprabhuoffl)

ALSO READ: Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ

സമാന്ത തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നാഗചൈതന്യയുടെ പേരായ അക്കിനേനി എന്ന പേര് ഉപേക്ഷിച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. എന്നാൽ ഇരുവരും ഇതേ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെയും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഈയിടെ സമാന്ത   ഹൈദരബാദ് വിട്ട് മുംബൈയിലേക്ക് മാറുകയാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിയുന്നു.

ALSO READ: Star Magic Controversy|ഞാൻ 100 കോടിയുടെ പടത്തിലോ, നായകനായോ, അഭിനയിച്ചിട്ടില്ല, മിക്രി കലാകാരനാണ്-വിവാദങ്ങളെ പറ്റി ബിനു അടിമാലി

എന്നാൽ ഇങ്ങനെ ഒരു തീരുമാനം ഇല്ലെന്ന് സമാന്ത തന്നെ അറിയിക്കുകയായിരുന്നു. ഇത് എങ്ങനെ തുടങ്ങിയതാണെന്ന് അറിയില്ലെന്നും, എന്തായാലും മറ്റ് അഭ്യുഹങ്ങളെ പോലെ തന്നെ ഇതും തെറ്റാണെന്നും സമാന്ത വ്യക്തമാക്കി. ഹൈദരാബാദ് എന്റെ വീടാണെന്നും, അവിടം വിട്ട് തൻ എങ്ങും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.

ALSO READ: Mouni Roy Marriage: മൗനി റോയ് വിവാഹിതയാവുന്നു, വരന്‍ ആരെന്നറിയേണ്ടേ ?

വിവാഹമോചനത്തെ കുറിച്ച് മുമ്പ് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും നാഗചൈതന്യാ അഭ്യുഹങ്ങളെ കുറിച്ച് മുമ്പ് പ്രതികരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും വാർത്തകളും വേദനിപ്പിച്ചിരുന്നുവെന്ന് തരാം തുറന്ന് പറഞ്ഞു. ആദ്യം അത് തന്നെ വേദനിപ്പിച്ചുവെങ്കിലും പുതിയ വാർത്തകൾ വരുമ്പോൾ ആളുകൾ ഇത് മറക്കുമെന്ന് മനസിലായെന്നും നാഗചൈതന്യ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More