Home> Movies
Advertisement

മരണത്തോട് മല്ലിടുന്ന പൂജ ദഡ്‌വാളിന് സഹായ ഹസ്തവുമായി സല്‍മാന്‍ ഖാന്‍

മരണത്തോട് മല്ലിടുന്ന പൂജ ദഡ്‌വാളിന് സഹായ ഹസ്തവുമായി സല്‍മാന്‍ ഖാന്‍

ക്ഷയരോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഡ്‌വാളിന് സഹായഹസ്തവുമായി സല്‍മാന്‍ ഖാന്‍. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനോടൊപ്പം അഭിനയിച്ച പൂജ, തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചത് വലിയ വാര്‍ത്തയായിരുന്നു.

പൂജയുടെ അവസ്ഥ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യം നല്‍കിയെങ്കിലും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് സഹായഹസ്തവുമായി ഭോജ്പുരി നടന്‍ രവി കൃഷ്ണന്‍ രംഗത്ത് വന്നു.

പുനെയില്‍ ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സല്‍മാന്‍ അറിയിച്ചത്.

പൂജ വീര്‍ഗതിയില്‍ എന്‍റെ നായികയായിരുന്നില്ല അതുല്‍ കുല്‍ക്കര്‍ണിയുടെ നായികയായിരുന്നുവെന്നും.  അവരുടെ ഈ അവസ്ഥ അതീവ സങ്കടകരമാണെന്നും സല്‍മാന്‍ പറഞ്ഞു.  മാത്രമല്ല, എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. എന്തായാലും എന്‍റെ ടീം അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് എല്ലാം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും സല്‍മാന്‍ അറിയിച്ചു.

പൂജയ്ക്ക് ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത് ആറുമാസം മുന്‍പാണ്. അസുഖം പിടി കൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു അവര്‍. സഹായത്തിനാരുമില്ലെന്നും അസുഖ വിവരം അറിഞ്ഞതോടെ അടുത്ത ബന്ധുക്കള്‍ പോലും തന്നെ ഉപേക്ഷിച്ചെന്നും തനിക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒരു കപ്പ് ചായപോലും കുടിക്കാന്‍ കഴിയില്ലെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല തന്‍റെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മോശമാണെന്ന് കാണിച്ച് സല്‍മാന്‍ ഖാന് വീഡിയോ സന്ദേശമയക്കുകയും ചെയ്തിരുന്നു.

Read More