Home> Movies
Advertisement

മാന്‍വേട്ടക്കേസില്‍ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയെ സമീപ്പിക്കുന്നു

മാന്‍വേട്ടക്കേസില്‍ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ. ചിങ്കാര മാനിനെ വേട്ടയാടിയ കേസിൽ ഹൈകോടതി വെറുതെ വിട്ട വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

മാന്‍വേട്ടക്കേസില്‍ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയെ സമീപ്പിക്കുന്നു

ജയ്പുർ: മാന്‍വേട്ടക്കേസില്‍ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ. ചിങ്കാര മാനിനെ വേട്ടയാടിയ കേസിൽ ഹൈകോടതി വെറുതെ വിട്ട വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂലൈ 25 ന് രാജസ്ഥാന്‍ ഹൈക്കോടതി മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചതു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

വിധിക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ദീപാവലി അവധിക്ക് ശേഷമായിരിക്കും സുപ്രീംകോടതി കേസ് പരിഗണിക്കുകയെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശിവ്മംഗല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

1998 ഒക്‌ടോബറില്‍ ഒരു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോധ്പൂരില്‍ എത്തിയപ്പോഴാണ് സല്‍മാന്‍ രണ്ടു കലമാനുകളെ വേട്ടയാടിയത്.
രണ്ടു മാനുകളെ വേട്ടയാടിയതിനും ലൈസന്‍സ് കാലാവധി തീര്‍ന്ന ആയുധം ഉപയോഗിച്ചതിനുമായിരുന്നു താരത്തിനെതിരേ കേസെടുത്തത്.

2007 ല്‍ താരം ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 13 ദിവസം സൽമാൻ ഖാൻ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം നേടി പുറത്തു വരികയും ചെയ്തിരുന്നു. കേസില്‍ അപ്പീലിന് പോയ സല്‍മാന്‍ 2013 ല്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമായിരുന്നു.

Read More