Home> Movies
Advertisement

ലോകത്തെ ഏറ്റവും സുന്ദരനായ അസുരൻ എന്റെ പ്രിയപ്പെട്ടവനാണ്.. !

ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. 2022 ലാകും ചിത്രം പുറത്തെത്തുക.

ലോകത്തെ ഏറ്റവും സുന്ദരനായ അസുരൻ എന്റെ പ്രിയപ്പെട്ടവനാണ്.. !

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആദിപുരുഷ്'.  ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ പ്രേക്ഷകർ വളരെ ആകാംക്ഷാകുലരാണ്.   

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ദീപിക പദുകോണും അവതരിപ്പിക്കുന്നുണ്ട്.  പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷിൽ വില്ലനായി എത്തുന്നത് മറ്റാരുമല്ല  നടൻ സെയ്ഫ് അലിഖാനാണ്. സംവിധായകൻ ഓം റൗട്ടുമായി (Om Raut) സെയ്ഫ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എന്നാൽ ഇതാദ്യമായിട്ടാണ് സെയ്ഫ് പ്രഭാസിനോടൊപ്പം അഭിനയിക്കുന്നത്. ഇതിനെക്കുറിച്ച് കരീന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. 'ഏറ്റവും സുന്ദരനായ അസുരൻ എന്റെ പുരുഷനാണ്'ഗ്രാമിൽ കുറിച്ചത്.  

 

 

ആദിപുരുഷിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് സെയ്ഫ്അലിഖാൻ. കൂടാതെ പ്രഭാസിനോടൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സെയ്ഫ അലിഖാൻ പറയുന്നു. പ്രഭാസും സെയ്ഫിനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  

 

 

മാത്രമല്ല പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് ആഗസ്റ്റിലായിരുന്നു. പ്രഭാസിന്റ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. 'തിന്മയുടെ മേൽ നന്മയുടെ വിജയം' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. 2022 ലാകും ചിത്രം പുറത്തെത്തുക. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ പ്രദർശനത്തിനെത്തും.  രാമായണത്തിൽ നിന്നും അവലംബിച്ച കഥയാവും ആദിപുരുഷ് പറയുക. ചിത്രത്തിൽ വ്യത്യസ്ത മേക്കോവറിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ രാമനാകാൻ നിരവധി തയ്യാറെടുപ്പുകളും വേണ്ടി വരുമെന്നും സംവിധായകൻ ഓം നേരത്തെ പറഞ്ഞിരുന്നു. 2021 ജനുവരി മാസത്തിലായിരിക്കും ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് സൂചന. 

Read More