Home> Movies
Advertisement

Virata Parvam: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവം റിലീസ് പ്രഖ്യാപിച്ചു

ചിത്രത്തിൽ വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് റാണ ​ദ​ഗുബാട്ടി അഭിനയിക്കുന്നത്.

Virata Parvam: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവം റിലീസ് പ്രഖ്യാപിച്ചു

റാണ ദഗുബാട്ടി, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റർ പുറത്തുവിട്ട് കൊണ്ടാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററും റിലീസ് തിയതിയും അറിയിച്ച് കൊണ്ട് നടൻ റാണ ദ​ഗുബാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് റാണ ​ദ​ഗുബാട്ടി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

Also Read: Dr Strange in the Multiverse of Madness Review: കയ്യടി നേടി വാണ്ട, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡോക്ടർ സ്ട്രെയ്ഞ്ച്; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിവ്യൂ

ചിത്രത്തിന്റെ തിരക്കഥ എഴുതിയതും വേണു ഉഡുഗുള തന്നെയാണ്. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീകര്‍ പ്രസാദ് ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

സിനിമയുടെ ചില ഭാഗങ്ങള്‍ വികരബാദ് ഫോറസ്റ്റില്‍ ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുരേഷ് ബൊബ്ബിലി ആണ്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സായ് പല്ലവിയുടെ ഒരു വേറിട്ട കഥാപാത്രത്തിലെ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. താരത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് വിരാട പര്‍വം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More