Home> Movies
Advertisement

RRR : പുതു ചരിത്രമെഴുതാൻ ആർ ആർ ആർ എത്തുന്നു; കേരളത്തിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

 RRR : പുതു ചരിത്രമെഴുതാൻ ആർ ആർ ആർ എത്തുന്നു; കേരളത്തിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Hyderabad : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർ ആർ ആറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ചിത്രത്തിന്റെ  പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രീ റിലീസ് ഇവെന്റുകളുടെ തിരക്കിലാണ് ആർ ആർ ആർ താരങ്ങളും സംവിധായകനും. ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങളെയാണ്  അവതരിപ്പിക്കുന്നത്. ഇതിൽ ആര് വിജയിക്കും,  ഇവർ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ആർ ആർ ആർ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിൽ ആലിയ ഭട്ടും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

കേരളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ ആർ ആർ ആർ എത്തുമെന്ന്  രാജമൗലി പറഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ ആർ ആർ. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകൾ. 350 കോടി മുതൽ മുടക്കിൽ ചെയ്ത ബാഹുബലിയെക്കാൾ സിനിമാ പ്രേക്ഷകർക്ക് ഗംഭീര ചലച്ചിത്രാനുഭവമായിരിക്കും ആർ ആർ ആർ നൽകുകയെന്നാണ് പ്രതീക്ഷ.

ALSO READ: KGF 2 Song : കെജിഎഫ് 2 ലെ ആദ്യ ഗാനമെത്തി; മാസായി റോക്കിയുടെ രണ്ടാം വരവ്

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലും സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്.കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ്  ചിത്രത്തിന്റെ വിതരണം  ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ നിന്ന് തന്റെ ചിത്രങ്ങൾക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യതക്ക് രാജമൗലി നന്ദി പറഞ്ഞു. കേരളത്തിലെ സിനിമാസ്വാദകർക്കുള്ള തന്റെ പുതുവർഷ സമ്മാനമാണ്  ആർ ആർ ആർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ ആർ ആർ ആർ ന്റെ പ്രദർശനം മാർച്ച് 25 രാവിലെ ആറ് മണി മുതൽ ആരംഭിക്കും.

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Read More