Home> Movies
Advertisement

SS Rajamouli on RRR Movie: 'നിലയ്ക്കാത്ത കയ്യടികൾക്ക് നന്ദി': ആർആർആറിന്റെ വിജയത്തിൽ പ്രതികരണവുമായി രാജമൗലി

സോഷ്യൽ മീഡിയയിലൂടെയാണ് രാജമൗലി പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. ആർആർആറിന് പ്രേക്ഷകർ നൽകിയ നിലയ്ക്കാത്ത കയ്യടികൾക്ക് നന്ദി എന്നാണ് രാജമൗലി ഫേസ്ബുക്കിൽ കുറിച്ചത്.

SS Rajamouli on RRR Movie: 'നിലയ്ക്കാത്ത കയ്യടികൾക്ക് നന്ദി': ആർആർആറിന്റെ വിജയത്തിൽ പ്രതികരണവുമായി രാജമൗലി

ആർആർആറിന്റെ ​ഗംഭീര വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ എസ്എസ് രാജമൗലി. സോഷ്യൽ മീഡിയയിലൂടെയാണ് രാജമൗലി പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. ആർആർആറിന് പ്രേക്ഷകർ നൽകിയ നിലയ്ക്കാത്ത കയ്യടികൾക്ക് നന്ദി എന്നാണ് രാജമൗലി ഫേസ്ബുക്കിൽ കുറിച്ചത്. 

 

ബാഹുബലി, ബാഹുബലി 2 എന്നിവയ്ക്ക് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ് RRR. മികച്ച പ്രതികരണങ്ങളാണ് റിലീസ് ആയി ഇതിനോടകം സിനമയ്ക്ക് ലഭിക്കുന്നത്. നിരവധി പേർ രാജമൗലിക്കും ചിത്രത്തിലെ അഭിനേതാക്കൾക്കും അഭിനന്ദനം അറിയിച്ചിരുന്നു. നടൻ അല്ലു അർജുനും സിനിമ കണ്ടതിന് ശേഷം പ്രതികരിച്ചിരുന്നു. ചിത്രത്തിൽ എല്ലാവരും വളരെ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അല്ലു അർജുൻ പറഞ്ഞു. എല്ലാ കൊണ്ടും ആർആർആർ വളരെ മികച്ച ഒരു സിനിമയാണ്. രാം ചരൺ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ച വെച്ചിരിക്കുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. രാം ചരണിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നിയെന്നും അദ്ദേഹം കുറിച്ചു.

റിലീസ് ദിവസം മാത്രം 250 കോടിക്ക് മുകളിലായിരുന്നു ആർആർആർ നേടിയ കളക്ഷൻ. കേരളത്തിൽ മാത്രം നാല് കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം സ്വന്തമാക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ 500ലധികം സ്ക്രീനുകളിലും ലോകത്താകമാനം 10,000 സ്ക്രീനുകളിലും ആർആർആർ റിലീസ് ചെയ്തു. 450 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് RRR. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമനായി ജൂനിയർ എൻടിആറും ചിത്രത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ആർആർആർ നിർമ്മിച്ചിരിക്കുന്നത് . ആലിയ ഭട്ട്, സമുദ്രക്കനി, അജയ് ദേവ്ഗൺ, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More