Home> Movies
Advertisement

RRR Movie Box Office Collections : സ്വന്തം ചരിത്രം തിരുത്തി രാജമൗലി; റിലീസായി മൂന്നാം നാൾ 500 കോടി ക്ലബ്ബിൽ ആർആർആർ

RRR Movie Collections മാർച്ച് 25ന് റിലീസായ ചിത്രം മൂന്ന് ദിവസം കൊണ്ടാണ് 500 കോടി ക്ലബിൽ ഇടം പിടിക്കുന്നത്.

RRR Movie Box Office Collections : സ്വന്തം ചരിത്രം തിരുത്തി രാജമൗലി; റിലീസായി മൂന്നാം നാൾ 500 കോടി ക്ലബ്ബിൽ ആർആർആർ

ഹൈദരാബാദ് : തിയറ്ററുകളെ ഇളക്കി മറിച്ച്  എസ് എസ് രാജമൗലിയുടെ ജൂനിയർ എൻടിആർ റാംചരൺ ചിത്രം ആർആർആർ 500 കോടി ക്ലബിൽ. മാർച്ച് 25ന് റിലീസായ ചിത്രം മൂന്ന് ദിവസം കൊണ്ടാണ് 500 കോടി ക്ലബിൽ ഇടം പിടിക്കുന്നത്. 

ചിത്രത്തിന്റെ ആകെ ബജറ്റ് 450 കോടി രൂപയായിരുന്നു. ഇന്ന് മാർച്ച്  28ന്റെ കളക്ഷൻ റിപ്പോർട്ടും കൂടി വന്ന് കഴിഞ്ഞാൽ ചിത്രത്തിന്റെ ആകെ വരുമാനം കണക്കിലെടുക്കുമ്പോൾ 750 കോടിക്ക് അരികിലെത്തുമെന്നാണ് സിനിമ ഇൻഡസ്ട്രീ ട്രാക്കർമാർ നൽകുന്ന സൂചന.

ALSO READ : KGF Chapter 2 Trailer : 'ഗരുഡയുടെ മരണത്തിന് ശേഷം കെജിഎഫിൽ എന്ത് സംഭവിച്ചു?' കെജിഎഫ് 2 ട്രെയിലർ പുറത്ത് വിട്ടു

257 കോടി സ്വന്തമാക്കിയാണ് ആർആർആർ ബോക്സ് ഓഫീസ് തുറന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ഡെ കളക്ഷനാണ് ആർആർആർ സ്വന്തമാക്കിയത്. അതും രാജമൗലിയുടെ തന്നെ ബാഹുബലി : ദി കൺക്ലൂഷൻ സിനിമയുടെ 224 കോടി എന്ന റിക്കോർഡ് തകർത്താണ് ആർആർആർ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. 

സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് RRR.

ALSO READ : RRR Movie Collections : ആദ്യ ദിനം തന്നെ റിക്കോർഡ് കളക്ഷനിട്ട് രാജമൗലിയുടെ ആർആർആർ

അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമനായി ജൂനിയർ എൻടിആറും ചിത്രത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ആർആർആർ നിർമ്മിച്ചിരിക്കുന്നത് . ആലിയ ഭട്ട്, സമുദ്രക്കനി, അജയ് ദേവ്ഗൺ, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More